താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം
കോഴിക്കോട:് താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി താമരശ്ശേരി ചുങ്കം സ്വദേശി മുഹമ്മദ് ഷഹബാസിന്റെ തലക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അഞ്ച് കുട്ടികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് താമരശ്ശേരി ട്യൂഷന്‍ സെന്ററിന് സമീപം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ […]