ആറ്റിങ്ങലിൽ ഫെഡറൽ ബാങ്ക് എ.ടി.എമ്മിനുള്ളിൽ തീപിടിച്ചു
തിരുവനന്തപുരം ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിനു തീപിടിച്ചു. ആറ്റിങ്ങൽ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറൽ ബാങ്കിന്റെ എ ടി എം കൗണ്ടറിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.രാവിലെ പണമെടുക്കാൻ എത്തിയവരാണ് എ.ടി.എം മെഷീനിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയര്‍സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തി തീയണച്ചു. തീപിടുത്തത്തിൽ എ ടി എം കൗണ്ടറിന്നുള്ളിലെ എസി ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ ഭാഗികമായി കത്തി നശിച്ചതായി അഗ്നിശമനസേന അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.