‘ഉറ്റ മിത്രത്തിന്റെ പെട്ടന്നുള്ള ഈ വേർപാട് എന്നെ അതീവ ദുഃഖിതനാക്കുന്നു’; അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് കെ.ടി കുഞ്ഞിമോൻ
സിനിമാ നിർമാതാവും വ്യവസായിയും നടനുമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം അറിയിച്ചു നിർമ്മാതാവ് കെ.ടി കുഞ്ഞിമോൻ. അറ്റ്ലസ് രാമചന്ദ്രന്റെ മരണവാർത്ത തന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്കാൻ വയ്യാ എന്നാണ് അദ്ദേഹം കുറിക്കുന്നത്. കഴിഞ്ഞ ആഴ്ച ദുബായിൽ വച്ച് കണ്ടപ്പോൾ തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണെന്ന് പറഞ്ഞിരുന്നു. വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ […]