ഒളിമ്പിക് ഗോള്‍ഫ് ; അദിതി അശോകിന് മെഡൽ നഷ്ടം
ഒളിമ്പിക് ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷയുയര്‍ത്തിയ ഇന്ത്യന്‍ താരം അദിതി അശോകിന് ഒടുവില്‍ മെഡൽ നഷ്ടം. കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -12 പാര്‍ പോയന്റുമായി രണ്ടാമതുണ്ടായിരുന്ന ഇന്ത്യൻ താരം ശനിയാഴ്ച നാലാമത്തെയും അവസാനത്തെയും റൗണ്ട് മത്സരം അവസാനിച്ചപ്പോള്‍ നാലാം സ്‌ഥാനത്താണ് ഫിനിഷ് ചെയ്തത്. മെഡല്‍ നഷ്ടമായെങ്കിലും ഗോള്‍ഫില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. മൂന്ന് റൗണ്ട് അവസാനിച്ചപ്പോൾ രണ്ടാമതുണ്ടായിരുന്ന ഇന്ത്യൻ താരത്തെ ശനിയാഴ്ച നാലാം റൗണ്ടില്‍ ജപ്പാന്റെ മോനെ ഇനാമി 10 ബെര്‍ഡീസുമായി […]