കഠിനംകുളം ആതിര കൊലപാതകം; പ്രതി ജോണ്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതി ജോണ്‍സന്റെ അറസ്റ്റ് കഠിനംകുളം പൊലീസ് രേഖപ്പെടുത്തി . പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തേക്കും. ഇന്നലെ രാത്രിയാണ് ജോണ്‍സണെ തിരുവനന്തപുരത്ത് എത്തിച്ചത്. വിഷം കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 21 നാണ് ഇന്‍സ്റ്റാഗ്രാം സുഹൃത്തായ ആതിരയെ ശാരീരിക ബന്ധത്തിനിടെ ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്‍ മൊഴി നല്‍കിയിരുന്നു. […]

