കലക്ടറുടെ ഒപ്പം അദാലത്ത്; ഓമശേരിയില്‍ പരിഗണിച്ചത് 214 പരാതികള്‍
‘സാര്‍ ഞങ്ങള്‍ക്കൊരു ജോലി വേണം’ അദാലത്തിലേക്ക് കടന്നു വന്ന് ജില്ലാ കലക്ടറോട് ഭിന്നശേഷിക്കാരായ ഫായിസും ഹാദി അമിനും ആവശ്യപ്പെട്ടത് അദാലത്തിനെത്തിയവരെ അമ്പരപ്പിച്ചു. എന്നാല്‍ ഇരുവരോടും വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ സാംബശിവ റാവു വൊക്കേഷണല്‍ ട്രയിനിങ് സെന്ററിലെ പഠനം കഴിഞ്ഞാല്‍ ജോലി കാര്യത്തില്‍ നടപടിയുണ്ടാക്കാമെന്ന ഉറപ്പ് ഇവര്‍ക്ക് ആശ്വാസമായി. മനം നിറഞ്ഞ ചിരിയോടെയാണ് രണ്ടുപേരും അദാലത്തില്‍ നിന്ന് മടങ്ങിയത്. ശനിയാഴ്ച ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ‘ഒപ്പം’ അദാലത്ത് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍, ലൈഫ് പദ്ധതി, […]
