മുഴുവൻ കോവിഡ് രോഗികളുടെ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ കോവിഡ് രോഗികളുടെ വിശദാംശങ്ങൾ സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ക്ലൗഡിലേക്ക് മാറ്റിയതായി ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകി. സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സേവനം ഇനി ആവശ്യമില്ല. സോഫ്റ്റ്‌വെയർ അപ്‌ഗ്രഡേഷന് മാത്രമാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യം വരിക. ഇക്കാര്യത്തിന് വേണ്ടി മാത്രമായിരിക്കും കമ്പനിയെ ഇനി ഉപയോഗപെടുത്തുക. സ്‌പ്രിങ്ക്‌ളർ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ പൂർണമായും സി ഡിറ്റിന്റെ കീഴിലേക്ക് മാറ്റിയതായും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിർമിച്ച് നൽകാൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയെങ്കിലും […]