വിവാദങ്ങൾക്കൊടുവിൽ മെസ്സി നാളെ പരിശീലനത്തിനിറങ്ങും
വിവാദങ്ങൾ അവസാനിക്കുകയാണ് മാനേജ്മെന്റിനോടുള്ള അതൃപ്തി നില നിർത്തിയ കൊണ്ട് തന്നെ മെസ്സി നാളെ ബാഴ്സലോണ ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കും. കോമന് കീഴിൽ മെസ്സിയുടെ ആദ്യ പരിശീലന ദിവസമാകും നാളെ പരിശീലനത്തിൽ നിന്നും വിട്ടു നിന്ന മെസ്സി ക്ലബ് വിട്ടു പോകുന്നതുമായ നിയമ പോരാട്ടത്തിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് ക്ലബ്ബിൽ തുടരാൻ തയ്യാറാകുന്നത്. മെസ്സി ക്ലബ് വിടാൻ സമ്മതിക്കില്ല എന്ന് ക്ലബ് നിലപാട് എടുത്തതോടെ മെസ്സി തീരുമാനം മാറ്റി ഒരു വർഷം കൂടെ ക്ലബിൽ തുടരും എന്ന് ഇന്നലെ അറിയിച്ചിരുന്നു. […]