Kerala News

വസ്തു തർക്കം; വാഴ കൃഷി നശിപ്പിച്ചു; തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ ഓടിച്ചു; കേസ്

  • 17th January 2024
  • 0 Comments

തിരുവനന്തപുരത്ത് വസ്തു തർക്കത്തിന്റെ പേരിൽ കർഷക സ്ത്രീക്ക് നേരെ ആക്രമണം. വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ചകർഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചതായി പരാതി. നെയ്യാറ്റിൻകര മാമ്പഴക്കരയിൽ ആണ് സംഭവം നടന്നത്. മാമ്പഴക്കര സ്വദേശി സോമന്റെ ഭാര്യ പ്രേമയുടെ കാലാണ് അയൽവാസികൾ ചവിട്ടി ഓടിച്ചത് .ആക്രമണത്തിൽ പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകൾ ഉണ്ട്. സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയിൽ മാരായമുട്ടം പൊലീസ്അയൽവാസികളായ കൃഷ്ണകുമാർ, വേണു, സുനിൽ, ധർമ്മൻ എന്നിവർക്കെതിരെ കേസെടുത്തു.

error: Protected Content !!