ദൃശ്യങ്ങൾ ചോർന്ന സംഭവം; അന്വേഷണം പൂർത്തിയായി, റിപ്പോർട്ടിൽ നടപടിയില്ല’; അതിജീവിത സുപ്രിംകോടതിയിലേക്ക്
നടിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായി. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണമാണ് പൂർണമായത്. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും അതിജീവിത ആരോപിക്കുന്നു.നടിയെ ആക്രമിച്ചത് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയതാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉത്തരവിട്ടത്.എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ കോടതി ഇതുവരെ കേസ് […]