Kerala News

വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി

  • 6th April 2021
  • 0 Comments

വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിനിൽ നിന്ന് രണ്ട് പരാതികളാണ് ഉയർന്നിരിക്കുന്നത്. വൈപ്പിനിൽ നിന്ന് രണ്ട് പരാതികളാണ് ഉയർന്നുവന്നിരിക്കുന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂളിൽ 125 നമ്പർ ബൂത്തിൽ ആണ് കള്ളവോട്ട് നടന്നതായി പരാതി വന്നിരിക്കുന്നത്. കുറിയപ്പശ്ശേരി അനിൽ എന്ന വോട്ട്ർക്കാണ് വോട്ട് നഷ്ടപ്പെട്ടത്. അൽപ നേരം മുൻപ് വോട്ട് ചെയ്യാനെത്തിയ അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിംഗ് ഓഫിസർ അറിയിച്ചത്. തുടർന്ന് പോളിംഗ് ബൂത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന അനിയെ […]

Kerala News

പിണറായി വിജയനും സർക്കാറിനുംമെതിരെ അയ്യപ്പ കോപവും, ജനങ്ങളുടെ കോപവും ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

  • 6th April 2021
  • 0 Comments

യു.ഡി.എഫ്​ ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന്​​ ര​േമശ്​ ചെന്നിത്തല. കുടുംബസമേതം വോട്ട്​ ചെയ്​ത ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുയായിരുന്നു അദ്ദേഹം. യു.ഡി.എഫ്​ തിരിച്ച്​ വരണമെന്ന്​ ജനങ്ങൾ ആ​ഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യു.ഡി.എഫ്​ നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. എൽ.ഡി.എഫ്​ സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്​ ഇപ്പോൾ നടക്കുന്നത്​. തെരഞ്ഞെടുപ്പ്​ ഫലം വരു​േമ്പാൾ എൽ.ഡി.എഫ്​ കടപുഴകും, ബി.ജെ.പിയുടെ അഡ്രസുണ്ടാകില്ല. ഈ സർക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ അവസരമാണിത്​. ​ഏകാധിപത്യത്തിനും സേചാധിപത്യത്തിനുമെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണിത്​. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ജനങ്ങൾ […]

Kerala News

എൽ ഡി എഫിന് ചരിത്ര വിജയമാണ് കേരളം സമ്മാനിക്കാൻ പോകുന്നത്; മുഖ്യമന്ത്രി

  • 6th April 2021
  • 0 Comments

എൽ.ഡി.എഫിന് ചരിത്ര വിജയമാണ് കേരളം സമ്മാനിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ അപവാദ പ്രചരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം ഇതേവരെ സ്വീകരിച്ചിട്ടുള്ളത്. അതിൻെറ തുടർച്ചയായി അന്തിമ വിധിയാണ് ഇന്ന് ജനങ്ങൾ രേഖപ്പെടുത്തുക. നേമത്തെ ബി.ജെ.പിയുടെ […]

Kerala News

രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനങ്ങൾ സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുന്നു; തോമസ് ഐസക്

  • 3rd April 2021
  • 0 Comments

സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനങ്ങളെന്ന് മന്ത്രി തോമസ് ഐസക്. കെ.എസ്.ഇ.ബി കരാറുമായി ബന്ധപ്പെട്ട് ചെന്നിത്തല ഉന്നയിച്ച ആരോപണം സംബന്ധിച്ചാണ് ധനമന്ത്രിയുടെ പ്രതികരണം .നുണകള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാര്‍ഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാക്കണോയെന്നും ഐസക് ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങള്‍. നുണകള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് […]

എം.ബി. രാജേഷിന് വോട്ട് തേടി ആഷിക് അബു;സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും ,മണ്ഡലത്തിൽ

  • 3rd April 2021
  • 0 Comments

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണത്തിന് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് . തൃത്താല മണ്ഡലം യുഡിഎഫിന്റെ വി.ടി ബല്‍റാമില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം. സംവിധായകന്‍ ആഷിക് അബു, നടന്‍ ഇര്‍ഷാദ് തുടങ്ങിയവര്‍ രാജേഷിന് വോട്ട് ചോദിച്ച് റോഡ് ഷോയില്‍ പങ്കെടുത്തു. എഴുത്തുകാരായ കെ.ആര്‍.മീര, ബെന്യാമിന്‍,സുസ്‌മേഷ് ചന്ദ്രോത്ത് തുടങ്ങിയവരും തൃത്താലയില്‍ രാജേഷിന് വോട്ട് തേടി പ്രചരണത്തിനെത്തുന്നുണ്ട്. കെ.ആര്‍ മീരക്കെതിരെ വി.ടി ബല്‍റാം നടത്തിയ സൈബര്‍ അധിക്ഷേപം സമീപദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. […]

Kerala News

നിയമസഭ തിരഞ്ഞെടുപ്പ്; 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികൾ; 2,74,46,039 പേർ അന്തിമ വോട്ടര്‍ പട്ടികയില്‍

  • 23rd March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുളളത്. 2,74,46,039 പേരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് വരെയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം.സൂക്ഷമ പരിശോധനയ്ക്ക് ശേഷം 1061 പത്രികകളാണ് സ്വീകരിച്ചിരുന്നത്. ഇതില്‍ 104 പേര്‍ ഇന്നലെ പത്രിക പിന്‍വലിച്ചിരുന്നു. തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തന്നെ തള്ളിയിരുന്നു. ഇതോടെ ദേവികുളത് മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സര […]

Kerala News

പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശ;പിണറായി വിജയന്‍

  • 18th March 2021
  • 0 Comments

‘പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശയാണുള്ളതെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെ വികസനം എന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യം വ്യക്തമാക്കുന്നത് അതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ആര്‍ക്കും മറച്ചുവെക്കാനാകില്ല. അതുകൊണ്ട് തന്നെ എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. കേരളം മാറില്ലെന്ന ധാരണ ഇടതുപക്ഷം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് -ബി.ജെ.പി ചങ്ങാത്തം പരസ്യമാകുന്നുണ്ട്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ ശ്രമം നടന്നു. ഒ രാജഗോപാല്‍‌ പറഞ്ഞത് പലരും കേള്‍ക്കുന്നില്ല. […]

Kerala News

കള്ളവോട്ടിനുള്ള വ്യാപക ശ്രമം;കഴക്കൂട്ടത്ത് മാത്രം 4506 കള്ളവോട്ട്; കണക്ക് പുറത്തുവിട്ട് ചെന്നിത്തല

  • 17th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.ഇതിനെതിരെ കമ്മിഷനു പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.‘കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 എന്നിങ്ങനെയാണ് വ്യാജവോട്ടര്‍മാരുടെ എണ്ണം’, ചെന്നിത്തല പറഞ്ഞു. കാസര്‍ക്കോടെ ഉദുമ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടു വ്യക്തമാക്കുന്ന വിവരങ്ങള്‍ ചെന്നിത്ത വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇവിടെ കുമാരി എന്ന […]

Kerala News

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

  • 14th March 2021
  • 0 Comments

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു.ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത് 25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് […]

Kerala News

ബിജെപി സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു

  • 14th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 140 മണ്ഡലങ്ങളില്‍ 115  ഇടങ്ങളിലാണ്‌ ബിജെപി ജനവിധി തേടുന്നത്.  85 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.  115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. മറ്റു 25 സീറ്റുകളില്‍ നാല് സഖ്യകക്ഷികള്‍ മത്സരിക്കും. കെ സുരേന്ദ്രന്‍ – മഞ്ചേശ്വരം, കോന്നി ഇ ശ്രീധരന്‍ – പാലക്കാട് കുമ്മനം രാജശേഖരന്‍ – നേമം പി കെ കൃഷ്ണദാസ് – കാട്ടാക്കട കെ പത്മനാഭന്‍ – ധര്‍മ്മടം സുരേഷ് ഗോപി – തൃശൂര്‍ അല്‍ഫോണ്‍സ് കണ്ണന്താനം […]

error: Protected Content !!