മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടത് പ്രകോപനത്തിന് കാരണമായി, മൂന്നംഗ സംഘം ആശുപത്രി അടിച്ചു തകര്‍ത്തു
മൂന്നംഗ ആക്രമി സംഘം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും ആക്രമിക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയും ചെയ്തു. ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെ ജി എം ഒ എ പ്രതികരിച്ചു. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സ്റ്റാഫ് നഴ്‌സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരന്‍ ശങ്കരന്‍കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്യാമിലിയെ ചവിട്ടി താഴെയിട്ട അക്രമികള്‍ അത്യാഹിത വിഭാഗത്തിലെ ഫാര്‍മസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകര്‍ത്തു. ആക്രമണം […]