ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു
ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു.ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള്‍ വസതിയില്‍ അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു എന്നാണ് ഇടക്കാല പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ശാന്തത പാലിക്കണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന വിദേശികളാണ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് എന്നാണ് ജോസഫ് പറയുന്നത്. 2018ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത […]

