രാജീവ് ഗാന്ധിയുടെ ഓർമകൾക്കിന്ന് മുപ്പത് വയസ്സ്
ഇന്ത്യയുടെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം ചരമവാർഷികമാണ് ഇന്ന്. 1944 ഓഗസ്റ്റ് 20ന് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും മകനായി ജനിച്ച രാജീവ് ,നാല്പതാം വയസിൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ആധുനിക ഇന്ത്യക്ക് വിത്തുപാകി. 1991ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ 47 വയസായിരുന്നു രാജീവ് ഗാന്ധിയുടെ പ്രായം. ഇന്ത്യയ്ക്ക് ഏറെ സംഭാവനകൾ നൽകേണ്ടിയിരുന്ന ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയെ നഷ്ടമായത് ഇന്ത്യയുടെ ദൗർഭാഗ്യം. മരണാനന്തരം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി രാജ്യം ആദരിച്ചു. നവ […]
