വനിതാ പോലീസ് കോൺസ്റ്റബിളിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം
അസമിലെ വനിതാ കോൺസ്റ്റബിളിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഗുജറാത്ത് എം എൽ എ ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച് കോടതി. കൂടാതെ പോലീസിനെതിരെ കോടതി രൂക്ഷ വിമർശനവും ഉയർത്തി. കോടതിയുടെയും നിയമത്തിന്റെയും നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്ത് മേവാനിയെ കൂടുതല്‍ കാലം തടങ്കലില്‍ വയ്ക്കാന്‍ വേണ്ടി കേസ് കെട്ടിച്ചമച്ചുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തെന്നാരോപിച്ചാണ് ഗുജറാത്തിൽ നിന്ന് മോവാനിയെ ആസം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ട് […]