ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ അറസ്റ്റില്‍
പോലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാന്‍ അറസ്റ്റില്‍.ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.ഡല്‍ഹി ജാമിയ നഗറില്‍ നടന്ന സംഭവത്തില്‍ മിന്‍ഹാസ്, സാബിര്‍ എന്നിങ്ങനെ മറ്റുരണ്ടുപേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡല്‍ഹി കോര്‍പറേഷനിലേക്കുള്ള […]
