Kerala kerala

സിനിമയെ സിനിമയായി കാണണം; നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യം ഇല്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുന്നു;എമ്പുരാന്‍ വിവാദത്തില്‍ ആസിഫ് അലി

എമ്പുരാന്‍ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂര്‍ സിനിമ എന്റര്‍ടൈന്‍മെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യം ഇല്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുന്നു.സമൂഹ മാധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്. സൈബര്‍ ആക്രമണം അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്റെ ഉള്ളടക്കത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. […]

Kerala kerala

‘മാപ്പുപറഞ്ഞതില്‍ ആത്മാര്‍ഥതയില്ല’, ആസിഫ് അലിക്ക് ഒപ്പം; പ്രതികരിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍

  • 17th July 2024
  • 0 Comments

നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍. രമേശ് നാരായണന്റെ മാപ്പ് മനസ്സില്‍ നിന്നു വന്നതാണെന്ന് തോന്നുന്നില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ചെയ്തതു തെറ്റ് തന്നെയാണെന്നും വൈകി ക്ഷമ പറഞ്ഞിട്ട് എന്ത് കാര്യമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരിച്ചു. എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ചെയ്തു എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. സിനിമയും സംഗീതവുമൊക്കെ ഒരേ മേഖലയില്‍ നില്‍ക്കുന്നതല്ലേ. ആസിഫ് അലി ഇത്രയും സീനിയര്‍ ആയിട്ടുള്ള ആര്‍ടിസ്റ്റ് ആണ്. വിവാദ സംഭവത്തില്‍ ആസിഫ് അലിക്കൊപ്പമാണ് താന്‍ എന്ന് […]

Kerala kerala

ആസിഫ് അലിയോട് മാപ്പുപറഞ്ഞ് രമേശ് നാരായണ്‍; മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്ന് വിശദീകരണം

  • 16th July 2024
  • 0 Comments

തിരുവനന്തപുരം: ‘മനോരഥങ്ങള്‍’ ആന്തോളജി സീരിസിന്റെ ട്രെയിലര്‍ റിലീസിനിടെ നടന്‍ ആസിഫ് അലിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. ഒരിക്കലും ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ആസിഫലിയാണ് അവാര്‍ഡ് തരുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറേ താരങ്ങള്‍ക്ക് നടുവില്‍നിന്ന് ആസിഫലി ഓടിവന്ന് പുരസ്‌കാരം തന്നു. ജയരാജ് അവിടെ വേണം എന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തെ ഞാന്‍ വേദിയിലേക്ക് വിളിച്ചത്. ഇതിനിടെ ആസിഫ് എങ്ങോ […]

error: Protected Content !!