മിന്നു മണി ഏഷ്യൻ ഗെയിംസിലും കളിക്കും; ഋതുരാജ് ഗെയ്ക്‌വാദ് പുരുഷ ടീമിനെ നയിക്കും
സെപ്റ്റംബറിൽ ചൈനയിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണി കളിക്കും. ബംഗ്ലാദേശിനെതിരെയ അരങ്ങേറ്റ മത്സരത്തിലെ മിന്നും പ്രകടനമാണ് മിന്നുവിന് ദേശീയ ടീമിലെ സ്ഥാനം നിലനിർത്താൻ കാരണമായത്. 15 അംഗ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദാണ് ഗെയിംസിനുള്ള പുരുഷ ടീമിന്റെ ക്യാപ്റ്റൻ. സീനിയർ താരങ്ങളെ പൂർണമായി ഒഴിവാക്കിയ ടീമിൽ ഐപിഎലിൽ തിളങ്ങിയ യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ക്യാപ്റ്റനാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്ന വെറ്ററൻ താരം ശിഖർ ധവാൻ ടീമിലില്ല. 15 […]
