National News

സ്വപ്ന നേട്ടത്തിലേക്കു കുതിക്കാനൊരുങ്ങി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ നൂറ് മെഡലുകൾ ഉറപ്പിച്ചു

  • 6th October 2023
  • 0 Comments

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നൂറ് മെഡലുകൾ ഉറപ്പിച്ച് സ്വപന നേട്ടത്തിലേക്ക് കുതിക്കാനൊരുങ്ങി ഇന്ത്യ. ഇതുവരെ 92 മെഡലുകൾ നേടിയ ഇന്ത്യ 9 മെഡലുകൾ കൂടി ഉറപ്പിച്ചിട്ടുണ്ട്.അമ്പെയ്ത്തിൽ മൂന്ന് മെഡലുകളും കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിന്റൻ, ക്രിക്കറ്റ്, ഹോക്കി, ബ്രിജ് എന്നിവയിൽ ഓരോ മെ‍ഡലുകള്‍ വീതവും ഇന്ത്യയ്ക്ക് ഉറപ്പാണ്. പുരുഷ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16–21,9–21 എന്ന സ്കോറിനാണ് പ്രണോയ് തോറ്റത്. അമ്പെയ്ത്ത് റീകർവ് ടീം […]

International National

ഏഷ്യന്‍ ഗെയിംസ്;13-ാം ദിനം ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ

  • 6th October 2023
  • 0 Comments

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനം ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. വിയറ്റ്‌നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം നേടിയത്. അതേസമയം ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്തി. സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് ഫൈനലില്‍ കടന്നത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 […]

International

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണം

  • 5th October 2023
  • 0 Comments

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണം. മിക്സഡ് ഡബിൾസ് സ്ക്വാഷിaൽ മലയാളി താരം ദീപിക പള്ളിക്കൽ, ഹരീന്ദർ പാൽ സിങ് എന്നിവരാണു സ്വർണം നേടിയത്. ഫൈനലിൽ രണ്ടാം സീഡായ മലേഷ്യൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങള്‍ 2–0ന് കീഴടക്കിയത്. വ്യാഴാഴ്ച ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യൻ വനിതാ താരങ്ങളായ ജ്യോതി, അദിതി, പര്‍നീത് എന്നിവര്‍ സ്വർണം നേടിയിരുന്നു. ചൈനീസ് തായ്പേയിയെ 230–228 നാണ് ഇന്ത്യൻ സംഘം തോൽപിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് […]

International National

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം. അമ്പെയ്ത്തില്‍

  • 5th October 2023
  • 0 Comments

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം. അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം എയ്തിട്ടത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നില്‍ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഇതോടെ 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ചേര്‍ത്ത് ഇന്ത്യയുടെ മെഡല്‍ […]

International

സ്വർണത്തിളക്കത്തിൽ ഇന്ത്യ; നേട്ടം പത്ത് മീറ്റർ എയർ പിസ്റ്റളിൽ

  • 28th September 2023
  • 0 Comments

ബീജിംങ്: ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണക്കൊയ്ത്ത് തുടർന്ന് ഇന്ത്യൻ താരങ്ങൾ. അഞ്ചാം ദിനം ഇന്ത്യ ഇതിനോടകം ഒരു സ്വർണവും ഒരു വെള്ളിയും നേടി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വ‍ർണവും വുഷുവിൽ വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്.പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സരബ്‌ജോത് സിങ്, അർജുൻ സിങ് ചീമ, ശിവ നർവാൾ എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. 1734 പോയിൻറ്റോടെയാണ് ഇന്ത്യൻ താരങ്ങൾ ഒന്നാമതതെത്തിയപ്പോൾ ചൈനീസ് താരങ്ങൾ 1733 പോയിൻറുമായി വെള്ളിയും, 1730 […]

News Sports

അശ്വാഭ്യാസത്തിലും സ്വർണം; മെഡൽ നേട്ടം 41 വർഷത്തിന് ശേഷം

  • 26th September 2023
  • 0 Comments

ബീജിങ്: ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേട്ടവുമായി അശ്വാഭ്യാസ താരങ്ങൾ. ​ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം സ്വർണമെഡലാണ് . അശ്വാഭ്യാസത്തിൽ മിക്സഡ് ടീം നേടിയത്. സുദിപ്തി ഹേസൽ, ദിവ്യകൃതി സിംഗ്, ഹൃദയ് വിപുൽ ഛേധ, അനുഷ് അഗർവാല എന്നിവരടങ്ങുന്ന ടീമാണ് സ്വർണം സ്വന്തമാക്കിയത്. 209.205 പോയിന്റുകളോടെ ഇന്ത്യയുടെ മെഡൽ നേട്ടം. 204.882 പോയിന്റുമായി ചൈനയാണ് രണ്ടാം സ്ഥാനം കരസ്ഥാമാക്കിയത്.ഏഷ്യൻ ഗെയിംസിൽ 41 വർഷങ്ങൾക്ക് ശേഷമാണ് അശ്വാഭ്യാസം ടീം ഇവന്റിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ […]

News Sports

ഏഷ്യൻ ഗെയിംസ്; പുരുഷ ഹോക്കിയിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ

  • 26th September 2023
  • 0 Comments

ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ 16-1ന് സിംഗപ്പൂരിനെ തകര്‍ത്തു. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ […]

News Sports

ഏഷ്യൻ ഗെയിംസ്; ശ്രീലങ്കയെ തകർത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

  • 25th September 2023
  • 0 Comments

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. 19 റൺസിന് ശ്രീലങ്കയെ തകർത്താണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ സാധിച്ചുള്ളൂ.. ബാറ്റിങ്ങിലെ മെല്ലെപ്പോക്ക്, ബോളിങ്ങിലെ മികവു കൊണ്ടാണ് ഇന്ത്യ മറികടന്നത്. 22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ആറു റൺസ് മാത്രമാണു […]

News Sports

ലോക റെക്കോർഡോടെ ആദ്യ സ്വർണം വെടിവെച്ചു വീഴ്ത്തി; മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ

  • 25th September 2023
  • 0 Comments

ഏഷ്യൻ ഗെയിംസിൽ ലോക റെക്കോർഡ് നേട്ടത്തോടെ സ്വർണമെഡൽ നേടി ഇന്ത്യ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 10 മീറ്റർ പുരുഷ റൈഫിൽ ടീമാണ് ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ ഉന്നം പിഴക്കാതെ വെടിവെച്ചിട്ടത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ്, ദിവ്യാൻഷ് സിങ് എന്നിവർ അടങ്ങിയ ടീമാണ് രാജ്യത്തിന്റെ അഭിമാനമായത്.ഗെയിംസിന്റെ രണ്ടാം ദിനത്തിനാണ് സ്വർണമെഡൽ വേട്ടയ്ക്ക് ഇന്ത്യ തുടക്കം കുറിച്ചത്. 1893.7 പോയിന്റ് ആണ് ഇവർ കുറിച്ചത്. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം ഭേദിച്ചത്. പുരുഷന്മാരുടെ റോവിങ് […]

News Sports

ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി ഗുസ്തി താരം വിനേഷ് ഫോഗട്ട്

  • 15th August 2023
  • 0 Comments

പരുക്കിനെത്തുടർന്ന് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി ഗുസ്തി താരം വിനേഷ് ഫോഗട്ട്.ഇടത് കാല്‍മുട്ടിനാണ് 28-കാരിയായ താരത്തിന് പരിക്കേറ്റിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് താരം പിന്മാറ്റം അറിയിച്ചത്.‘‘ഏറെ സങ്കടകരമായ ഒരു വാർത്തയാണു നിങ്ങളോടു പങ്കുവയ്ക്കാനുള്ളത്. ഓഗസ്റ്റ് 13 പരിശീലനത്തിനിടെ എനിക്ക് കാൽമുട്ടിനു പരുക്കേറ്റു. പരിശോധനകള്‍ക്കു ശേഷം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.’’– വിനേഷ് ഫോഗട്ട് ട്വിറ്ററിൽ കുറിച്ചു.ഇന്ത്യയ്ക്കായി കോമൺവെൽത്ത് ഗെയിംസിൽ രണ്ടു സ്വർണം നേടിയിട്ടുള്ള താരമാണ് വിനേഷ് ഫോഗട്ട്. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കല മെ‍‍ഡലും സ്വന്തമാക്കിയിട്ടുണ്ട്.നേരത്തേ ബജ്റംഗ് പൂനിയയ്ക്കും […]

error: Protected Content !!