‘ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കഴിഞ്ഞു’ ; തന്നെക്കുറിച്ചുള്ള മുന്‍കാലവാര്‍ത്തകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് റിയാലിറ്റി ഷോ താരം
തന്നെ കുറിച്ചുള്ള മുന്‍കാലങ്ങളിലെ വാര്‍ത്തകളും, ലേഖനങ്ങളും, വീഡിയോകളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനും ഗൂഗിളിനും നിര്‍ദ്ദേശം നല്‍കണം എന്ന ആവശ്യവുമായി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ച് പ്രശസ്ത റിയാലിറ്റി ഷോ താരം അശുതോഷ് കൗശിക്. റോഡീസ് 5.0, ബിഗ് ബോസ് (2008) എന്നീ ഷോകളിലെ വിജയിയായ കൗശിക് താന്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചുവെന്നും എന്നാല്‍ തന്നെ കുറിച്ചുള്ള പോസ്റ്റുകളും, വീഡിയോകളും മാനസികമായി ഇപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതിയെ അറിയിച്ചു. 2009 ലെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കേസിനെ […]
