നാലര വർഷത്തെ അന്വേഷണം;സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.സംഭവം നടന്ന് നാലര വർഷം പിന്നിടുമ്പോൾ ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിലാണ് പുതിയ വഴിത്തിരിവ്.തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.പ്രകാശ് കഴിഞ്ഞ ജനുവരി മൂന്നിന് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് തന്നോട് ഇക്കാര്യം പ്രകാശ് പറഞ്ഞതായി പ്രശാന്ത് വ്യക്തമാക്കി. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കുകയും […]