ഫാഷനല്ല; സഹജീവികളോടുള്ള സ്‌നേഹമാണ് അഷ്‌റഫിന് ഈ മുടി
യാഥൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാന്‍ ആറു വര്‍ഷത്തോളമായി മുടി നീട്ടി വളര്‍ത്തി വ്യത്യസ്തനാവുകയാണ് കുന്ദമംഗലം സ്വദേശി അഷ്‌റഫ്. ഒരു സംഘടനയുടെ നിര്‍ദേശമോ, പബ്ലിസിറ്റിയോ, ഇല്ലാതെ ഒരു കാരുണ്യപ്രവര്‍ത്തനമെന്ന നിലക്ക് മാത്രമാണ് കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവറായ കൈതാക്കുഴിയില്‍ അഷ്‌റഫ് മുടി നല്‍കുന്നത്. മറ്റുള്ളവരുടെ മുന്‍പില്‍ അഷ്‌റഫ് തന്റെ തലമുടി നീട്ടി വളര്‍ത്തുന്നത് വെറും ഒരു ഫാഷനുവേണ്ടി മാത്രമാണ് എന്ന കാഴ്ചപ്പാടാണ്. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച സഹജീവികള്‍ക്ക് അശ്വാസമേകുവാന്‍ വിവിധ ഹോസ്പിറ്റലുകളില്‍ മുടി നല്‍കുകയാണ് ഇദ്ദേഹം. ഇപ്പോള്‍ […]