25-ാം വയസിൽ ഒന്നാം നമ്പർ താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ; ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു
ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി25-ാം വയസിൽ ടെന്നീസിൽ നിന്ന് വിരമിച്ചു. 2. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറഞ്ഞു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. “വിജയതൃഷ്ണ നഷ്ടമായി, ക്ഷീണിതയാണ്…കരിയറിനെ കുറിച്ച് അഭിമാനവും സംതൃപ്തിയും തോന്നുന്നു. തുടക്കം മുതൽ സഹായിച്ചവർക്കും, പിന്തുണച്ചവർക്കും, വിമർശിച്ചവർക്കും നന്ദി… ടെന്നീസ് നൽകിയ ഓർമ്മകൾ ആജീവനാന്തം കൂടെയുണ്ടാകും.” വികാരഭരിതയായി ആഷ്‌ലി പറഞ്ഞു. 1978ന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് […]