ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്, ഓരോ മത്സരാർത്ഥിയും വിജയികളാണ്’; കലോത്സവത്തിന് ആശംസകളുമായി ആശാ ശരത്
കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ ആശാ ശരത്. അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികൾ പെർഫോം ചെയ്യുക എന്നതിനെക്കുറിച്ച് ആകാംക്ഷയുണ്ടെന്നും ആശ ശരത് പറഞ്ഞു. ”രണ്ട് വർഷത്തിന് ശേഷമാണ് സ്കൂൾ യുവജനോത്സവം നടക്കുന്നത്. എത്ര ഹാർഡ് വർക്ക് ചെയ്തിട്ടായിരിക്കും കുട്ടികൾ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു. ഇവിടെയെത്തുന്ന ഓരോ കുട്ടിയും വിജയികളായിട്ട് തന്നെയാണ് വരുന്നത്. ആര് മുന്നിൽ, ആർക്ക് എ ഗ്രേഡ് കിട്ടുന്നു എന്നുള്ളതല്ല, ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്. […]
