Kerala kerala

ആശമാര്‍ക്ക് ആശ്വാസം; ഓണറേറിയം കൂട്ടാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാന്‍ ശിപാര്‍ശ. ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കാനും വിരമിക്കല്‍ ആനുകൂല്യം കൂട്ടാനും ശിപാര്‍ശയുണ്ട്. പ്രശ്നങ്ങള്‍ പഠിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ടിലാണ് ശിപാര്‍ശയുള്ളത്. സമിതി ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ആം ദിവസത്തിലേക്കെത്തി. അതേസമയം, ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ ഉണ്ടെങ്കില്‍ നല്ലതാണെന്നും എന്നാല്‍ നീതി പൂര്‍ണമായ വര്‍ധനവ് വേണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. സമരത്തിന്റെ 53ാം […]

Kerala kerala kerala politics

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.പത്ത് വര്‍ഷം സേവനം പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്നവര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ […]

Kerala kerala

ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. മുഴുവന്‍ സംഘടനകളുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 52 ആം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന നിരാഹാരസമരം 13ആം ദിവസത്തിലേക്കും കടന്നു. […]

Kerala kerala

സമരം 51-ാം ദിവസത്തിലേക്ക്; പിന്മാറാതെ ആശമാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക്. തല മുണ്ഡനം ചെയ്തതുള്‍പ്പടെ പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ തല ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍. ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ സമരം കടുപ്പിക്കാനാണ് നീക്കം. വരും ദിവസങ്ങളില്‍ വ്യത്യസ്ത സമര രീതികളുമായി, കൂടുതല്‍ പേരെ അണിനിരത്തിക്കൊണ്ട് സമരം ശക്തിപ്പെടുത്തും. കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുമെന്നാണ് കണക്ക് കൂട്ടല്‍. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്. […]

Kerala kerala

സെക്രട്ടറിയേറ്റ് നടയില്‍ മുടി മുറിച്ച് പ്രതിഷേധിച്ച് ആശമാര്‍; സമരം 50ാം ദിവസം

തിരുവനന്തപുരം: വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശമാര്‍ മുടിമുറിക്കല്‍ സമരം നടത്തി. രാപകല്‍ സമരം 50-ാം ദിവസം പിന്നിടുമ്പോഴാണ് മുടിമുറിച്ചുകൊണ്ടുള്ള പ്രതിഷേധം. സമരത്തെ സര്‍ക്കാര്‍ നിരന്തരം അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് ആശമര്‍ കടുത്ത സമരരീതികളിലേക്ക് കടക്കുന്നത്. 18 വര്‍ഷത്തിലേറെയായി ആരോഗ്യ മേഖലയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്നവരാണ് വേതന വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്നതെന്ന് സമരനേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയില്‍ സമൂഹത്തിനുതന്നെ മാതൃകയായി ആശമാരുടെ അവകാശ സമരം ശക്തമായി […]

National

ആശമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയര്‍ത്താന്‍ പുതുച്ചേരി; സമരത്തിന്റെ എഫക്ടെന്ന് കേരളത്തിലെ സമരക്കാര്‍

ചെന്നൈ: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച് പുതുച്ചേരി സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി എന്‍ രംഗസ്വാമിയാണ് പ്രതിഫലം ഉയര്‍ത്തണമെന്ന ആശമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചത്. നിലവില്‍ 10,000 രൂപയാണ് ആശമാര്‍ക്ക് ലഭിക്കുന്നത്. ഇതില്‍ 7000 സംസ്ഥാനവും 3000 കേന്ദ്രവിഹിതവുമാണ്. ഇന്‍സെന്റീവിന് പുറമേയാണിത്. സംസ്ഥാനത്ത് 328 ആശ വര്‍ക്കര്‍മാരാണുള്ളത്. കേന്ദ്രാനുമതി ലഭിച്ചാല്‍ 305 പേരെ കൂടി നിയമിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. ആശമാര്‍ നടത്തുന്ന സമരത്തിന്റെ എഫക്ട് ആയിട്ടാണ് പുതുച്ചേരി […]

Kerala kerala kerala politics

സമരം കടുപ്പിച്ച് ആശമാര്‍; കൂട്ട ഉപവാസം ഇന്ന് മുതല്‍

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര […]

National

സമരം ചെയ്യുന്നത് കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍; ആശമാരുടെ സമരത്തെ വീണ്ടും വിമര്‍ശിച്ച് എ വിജയരാഘവന്‍

ന്യൂഡല്‍ഹി: ആശമാരുടെ സമരത്തെ വീണ്ടും വിമര്‍ശിച്ച് സിപിഎം നേതാവ് എ.വിജയരാഘവന്‍. ആശാ സമരം എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്നതാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങി സിപിഎം വിരുദ്ധര്‍ ചേര്‍ന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാല്‍ സമരമാവില്ല. 90 ശതമാനം ആശമാരും സമരത്തിലില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രം സ്വീകരിക്കുന്നത് നിഷേധാത്മക സമീപനം.ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ കൃത്യമായ ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിജയരാഘവന് മറുപടിയുമായി ആശാപ്രവര്‍ത്തകര്‍ രംഗത്തെത്തി.സമരം ചെയ്യുന്നവരുടെ ജാതകം വിജയരാഘവന്‍ […]

kerala Kerala

സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍; നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്. ഫെബ്രുവരി പത്തിനായികുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21,000 ആയി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് പടിക്കല്‍ ആരംഭിച്ച സമരം നാല്‍പതാം ദിവസത്തിലേയ്ക്ക് കടന്നു. എന്‍എച്ച്ആര്‍ ഡയറക്ടറും ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള […]

Kerala kerala kerala politics

ആശാ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം : വേതന വര്‍ധനവ് അടക്കം ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരം 3.30 ന് നിയമസഭാ ഓഫീസില്‍ വെച്ചാകും ചര്‍ച്ച. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഓണറേറിയത്തിലെ മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തില്ല. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്നും അതിനാല്‍ സര്‍ക്കാറിന് സമയം നല്‍ക ണമെന്നുമാണ് ച ര്‍ച്ചയില്‍ പ്രധാനമായും […]

error: Protected Content !!