National News

കുടുംബവുമൊന്നിച്ച് വിദേശ യാത്രകൾ നടത്തി; ആര്യൻ ഖാന്റെ പേര് ചേർത്തത് അവസാന നിമിഷം; സമീർ വാങ്കഡേയെ കുടുക്കി റിപ്പോർട്ട്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ കുടുക്കിയ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വരുമാനത്തിൽ കവിഞ്ഞ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്നും കുടുംബവുമൊത്ത് പലവട്ടം വിദേശ യാത്ര നടത്തിയെന്നും എൻസിബിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ പറയുന്നു. നിലവിൽ, മകനെ ലഹരി കേസിൽ നിന്ന് ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ. എഫ് ഐ ആറിൽ ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് […]

National News

ആര്യൻഖാനെതിരായ ലഹരി കേസ്;ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംശയകരം,എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

  • 19th October 2022
  • 0 Comments

ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻ സി ബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത.കേസിന്റെ അന്വേഷണത്തിൽ നിരവധി ‘ക്രമക്കേടുകൾ’ നടന്നിട്ടുണ്ടെന്നും സ്വന്തം ഏജൻസിയിലെ ഏഴ്–എട്ട് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംശയകരമാണെന്നും എൻസിബി പറയുന്നു. 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ചു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.തെളിവു കണ്ടെത്താൻ കഴിഞ്ഞില്ലെന്നു കാട്ടി മേയിൽ ആര്യനെ കുറ്റവിമുക്തനാക്കിയിരുന്നു.ലഹരി മരുന്ന് […]

National News

നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നു വ്യാപാരിയാക്കിയില്ലെ?ശരിക്കും ഞാനത് അർഹിച്ചിരുന്നോയെന്ന് ആര്യൻ ഖാൻ ചോദിച്ചു വെളിപ്പെടുത്തി അന്വേഷണോദ്യോഗസ്ഥൻ

  • 11th June 2022
  • 0 Comments

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍) സഞ്ജയ് സിംഗ്. . കേസന്വേഷണത്തിനിടെ ആര്യൻ തന്നോട് മനസ്സ് തുറന്നെന്നും എന്തിനാണ് തന്നെ ജയിലിൽ ആടച്ചതെന്ന് ചോദിച്ചെന്നും സഞ്ജയ് സിങ് വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. “സർ, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാൻ മയക്കുമരുന്ന് കടത്തിന് പണം ഇറക്കുന്നുണ്ടെന്ന് നിങ്ങൾ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമാണ്. എന്നിൽ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. […]

National News

ആര്യന്‍ ഖാനെ മനപ്പൂർവം കുടുക്കുകയെന്ന ഉദ്ദേശത്തോടെ സമീർ വാങ്കടെ പ്രവർത്തിച്ചു,കുറ്റസമ്മതം നടത്തി എന്‍സിബി

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആര്യന്‍ ഖാനെ മനപ്പൂർവം കുടുക്കുകയെന്ന ഉദ്ദേശത്തോടെ സമീർ വാങ്കടെ പ്രവർത്തിച്ചെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്നും എന്‍സിബി ഉന്നത ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് കേന്ദ്രം നിർദേശം നല്‍കി.സുഹൃത്ത് അർബാസില്‍നിന്നും പിടികൂടിയ ആറ് ഗ്രാം ചരസ് ആര്യന്‍ ഖാന് വേണ്ടി കൊണ്ടുവന്നതാണെന്ന് തെളിവും ലഭിച്ചില്ല. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കടേ കേസില്‍ ആര്യന്‍ ഖാനെ എങ്ങനെയെങ്കിലും കുടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് […]

National News

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ക്ലീന്‍ ചീറ്റ്, കുറ്റപത്രം എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചു

മുംബൈ ആഢംബര കപ്പല്‍ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചീറ്റ് നല്‍കി എന്‍സിബിയുടെ കുറ്റപത്രം. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പങ്കില്ലെന്നാണ് എന്‍സിബിയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്കെതിരെ കേസ് നിലനില്‍ക്കും. എന്‍സിബി കുറ്റപത്രം കോടതിയില്‍ […]

National News

ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി;ഫോണ്‍ പിടിച്ചെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

  • 2nd March 2022
  • 0 Comments

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ തെളിവില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കേസിലെ നടപടികളിലും ലഹരി കണ്ടെത്താനായി അടക്കമുള്ള റെയ്ഡിലും പിഴവുകള്‍ പറ്റിയതായാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ട്. ആര്യന്‍ഖാന്‍ കൈവശം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നില്ല. അതിനാല്‍ ഫോണ്‍ പിടിച്ചെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.പലരില്‍ നിന്നായി പിടികൂടിയ മയക്കുമരുന്ന ഒരു റിക്കവറി ആയി രേഖപ്പെടുത്തി. റെയ്ഡ് നടപടികള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തില്ലെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം […]

National News

എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരാകേണ്ടതില്ല;ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്

  • 15th December 2021
  • 0 Comments

മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ പ്രതി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി.ആര്യൻ എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എൻസിബി ഓഫീസിൽ ഹാജരാകേണ്ടതില്ലെന്നാണ് ഹൈക്കോടതി പറഞ്ഞു. നേരത്തെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ആര്യൻ ഖാൻ എൻസിബിക്ക് മുന്നിൽ എത്തുകയും ചെയ്തു. എൻ‌സി‌ബി എപ്പോൾ എവിടെ വിളിച്ചാലും ഹാജരാവാൻ ഖാന് […]

National News

ആഢംബര കപ്പലിലെ ലഹരിപാർട്ടി;ആര്യന്‍ ഖാനെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ല

  • 20th November 2021
  • 0 Comments

മുബൈ ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി ആര്യൻ ഖാനെ കൂടാതെ അർബാസ് മെർച്ചെന്റ്, മുൺ മുൺ ധമേച്ഛ എന്നിവർക്കെതിരെയും ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാന്‍ എന്‍സിബിക്ക് കഴിഞ്ഞില്ല. മൂവരും ഒരേ കപ്പലിൽ യാത്ര ചെയ്തുവെന്നത് കൊണ്ട് മാത്രം ഇവർ കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് കരുതാൻ സാധിക്കില്ലെന്നും എൻ സി ബി ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റുകളിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറ‌ഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി എന്ന് പറയപ്പെടുന്ന പ്രതികളുടെ […]

error: Protected Content !!