Kerala News

വിട നൽകി നാട്; ആര്യാടന്‍ മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

  • 26th September 2022
  • 0 Comments

മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം കബറടക്കി.നിലമ്പൂര്‍ മുക്കട്ട വലിയ ജുമാമസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.ഇന്നലെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. നിലമ്പൂരിലെ വസതിയില്‍ നിന്നും വിലാപയാത്രയായിട്ടാണ് ആര്യാടന്റെ മൃതദേഹം മുക്കട്ട ജുമാ മസ്ജിദില്‍ എത്തിച്ചത്. ഇന്നലെ മലപ്പുറം ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പ്രദേശത്തെ പ്രധാന രാഷ്ട്രീയനേതാക്കളും പൗരപ്രമുഖരും സംസ്കാര ചടങ്ങിനെത്തി. വാർധക്യ സാഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് നിലമ്പൂരുകാരുടെ പ്രിയപ്പെട്ട […]

Kerala

ജേഷ്ഠ സഹോദരനെ നഷ്ടപ്പെട്ട വേദന; ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ വികാരഭരിതനായി പി.സി ജോർജ്

  • 25th September 2022
  • 0 Comments

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികൾ നേർന്ന് പിസി ജോർജ്. വ്യക്തിപരമായി എന്നും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്നപ്പോഴെല്ലാം എന്നും പൂഞ്ഞാറിനോട് ഒരു കരുതൽ സൂക്ഷിച്ചിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഈരാറ്റുപേട്ടയെ മേജർ സെക്ഷനായി രൂപീകരിക്കാനും പൂഞ്ഞാർ സെക്ഷൻ രൂപീകരിക്കാനുമെല്ലാം ഏറ്റവുമധികം സഹായിച്ച വ്യക്തിത്വമായിരുന്നു ആര്യാടൻ മുഹമ്മദെന്ന് പിസി ജോർജ് അനുസ്മരിച്ചു. നിയമസഭയ്ക്കുള്ളിൽ അടുത്ത സൗഹൃദമായിരുന്നു തനിക്ക് ആര്യാടനുമായി ഉണ്ടായിരുന്നത്.നിയമസഭയിലെ അറിയപ്പെടുന്ന പുകവലിക്കാരായിരുന്നു ഞങ്ങൾ. ഒരു ഘട്ടത്തിൽ […]

Kerala

‘തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിച്ചിരുന്ന വ്യക്തി’; ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

  • 25th September 2022
  • 0 Comments

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

error: Protected Content !!