kerala Kerala

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുമാണ് എഫ്ഐആര്‍. ഇന്നലെയാണ് കോടതി ഇടപെടലിനെ തുടര്‍ന്ന് യദുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് നടപടി.

Kerala

കത്ത് വിവാദം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

  • 22nd November 2022
  • 0 Comments

കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടിവന്നിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് […]

Kerala

ആര്യാ രാജേന്ദ്രനെതിരെ നഗരസഭയിൽ ശുദ്ധികലശം നടത്തി യുഡിഎഫ് കൗൺസിലർമാർ

  • 21st November 2022
  • 0 Comments

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ശുദ്ധികലശം നടത്തി. നഗരസഭയിലെ മുഴുവൻ നിയമനങ്ങളുടേയും അധികാരം ജില്ലാ സെക്രട്ടിക്ക് മേയർ കൈമാറിയെന്ന് യുഡിഎഫ് ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിൽ അഴിമതി നടക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിൽ പ്രതിപക്ഷം ഇന്ന് മുതൽ സമരം കടുപ്പിക്കുകയാണ്. നിയമന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചപ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും. ബി.ജെ.പി നഗരസഭയ്ക്ക് അകത്തും പുറത്തും […]

Kerala News

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിൽ സംഘർഷം;മേയര്‍ക്ക് നേരെ കരിങ്കൊടിയും ബാനറും

  • 19th November 2022
  • 0 Comments

തിരുവനന്തപുരം കോർപറേഷനിൽ കത്ത് വിവാദം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കയ്യാങ്കളി.കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.മേയര്‍ ആര്യാ രാജേന്ദ്രന്‍ ഡയസില്‍ എത്തിയതിന് തൊട്ടുപിന്നാലെ കരിങ്കൊടിയും ബാനറുകളും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ യുഡിഎഫ് അംഗങ്ങളും ഇടതുപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.’അഴിമതി മേയർ ഗോ ബാക്ക്’ എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധം.

Kerala

‘മാപ്പ് പറയണം’; ജെബി മേത്തർ നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു

  • 14th November 2022
  • 0 Comments

തിരുവനന്തപുരം: ജെബി മേത്തർ എംപിക്കെതിരെ നിയമ നടപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. ജെബി മേത്തർ നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന പോസ്റ്റർ ഒട്ടിച്ച പെട്ടിയുമായി അദ്ധ്യക്ഷ ജെബി മേത്തർ എംപി എത്തിയത്. ഭർത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയർ രാജിവെക്കുന്നത് വരെ മഹിളാ കോൺഗ്രസ് […]

Kerala

കത്ത് വിവാദം:വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി

  • 11th November 2022
  • 0 Comments

തിരുവന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിന്റെയും കത്തുകള്‍ പരിശോധിക്കാന്‍ വിജലന്‍സ് മേധാവിക്ക് നിര്‍ദേശം.നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാലു പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നു.വിജലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്.പി. കെ ഇ […]

Kerala

‘കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ’; ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി ജെബി മേത്തർ

  • 10th November 2022
  • 0 Comments

തിരുവനന്തപരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവും എംപിയുമായ ജെബി മേത്തർ. മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെ ‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്. ഭർത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയർ രാജി വെക്കുന്നത് വരെ മഹിളാ കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും ജെബി മേത്തർ പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ വിശദീകരണവുമായി ജെബി മേത്തർ രംഗത്തെത്തി. ഭർത്താവിന്റെ നാട് എന്ന നിലയ്ക്ക് അല്ല […]

Kerala News

കത്ത് വിവാദം;മേയർക്ക് ഹൈക്കോടതി നോട്ടീസ്,ഇന്നും കലാപഭൂമിയായി കോർപറേഷൻ, മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ

  • 10th November 2022
  • 0 Comments

തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്.ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എൽ‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരി​ഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി. കോര്‍പറേഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് […]

Kerala News

ഗവർണറുടെ നടപ്പ് പാൻ ചവച്ച്;തിരുവനന്തപുരം മേയർക്ക് അഹംഭാവം

  • 9th November 2022
  • 0 Comments

കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലായിപ്പോഴും പാൻ ചവച്ചാണ് നടപ്പെന്ന് കെ മുരളീധരൻ.ഗവർണർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇപ്പൊൾ പോകുന്നില്ല. മന്ത്രിമാർക്കും ലഹരി വിരുദ്ധ പ്രവർത്തി നടത്താൻ അർഹത ഇല്ല. നാട് മുഴുവൻ ബാർ തുറന്നു വെച്ചിരിക്കുകയാണ്. പിപ്പിടി പെപ്പടി വിദ്യകളുമായി കുട്ടികളെ വെള്ളത്തിലാക്കരുത്. ഇങ്ങനത്തെ ശാപം കേരളത്തിന് ഒന്നിച്ച് ചുമക്കേണ്ടി വരുന്നത് ആദ്യമാണ് മുരളീധരൻ പറഞ്ഞു.അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേത്.മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ പൊലീസിന് മുന്നിലിട്ട് മർദിക്കുന്നു.മേയറെ പുറത്താക്കുന്നത് വരെ യുഡിഎഫ് […]

Kerala News

ആര്യക്ക് ചെറിയപ്രായം,ബുദ്ധി കുറവ്;മാപ്പുപറഞ്ഞാലും മതിയെന്ന് കെ.സുധാകരൻ

  • 9th November 2022
  • 0 Comments

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ മാപ്പുപറഞ്ഞാലും മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് അഭിപ്രായമെന്നും മാപ്പ് പറഞ്ഞാല്‍ ഇക്കാര്യം പാ‍ര്‍‌ട്ടി ച‍ര്‍ച്ച ചെയ്യുമെന്നും പൊതുമാപ്പ് പറയുന്നത് സ്ഥാനം ഒഴിയുന്നതിനേക്കാൾ വലുതാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയർക്ക് അത് ഉപദേശിക്കാൻ പാർട്ടിനേതൃത്വത്തിന് സാധിക്കണമെന്നും സുധാകരൻ പറഞ്ഞു. ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞാൽ മതിയെന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.അതിനിടെ […]

error: Protected Content !!