National Politics

അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ്; വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെ; ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍

  • 30th March 2024
  • 0 Comments

ന്യൂഡല്‍ഹി: മദ്യ നേയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായ സംഭവത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് രാജ്യത്തിന് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ ജര്‍മ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം. ‘ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള […]

National

ബിജെപി പ്രവര്‍ത്തകരെ വെറുക്കരുത്; അവര്‍ തങ്ങളുടെ സഹോദരങ്ങള്‍; അകത്തായാലും പുറത്തായാലും രാജ്യസേവനം തുടരും; അരവിന്ദ് കെജരിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ

  • 23rd March 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത. അകത്തായാലും പുറത്തായാലും രാജ്യസേവനം തുടരുമെന്നും ഇഡിയുടെ അറസ്റ്റില്‍ അത്ഭുതമില്ലെന്നും കെജരിവാള്‍ സന്ദേശത്തിലൂടെ പ്രവര്‍ത്തകരെ അറിയിച്ചു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് തന്നെ അറസ്റ്റ് ചെയ്തത് കാരണം ബിജെപി പ്രവര്‍ത്തകരെ വെറുക്കരുതെന്നും അവര്‍ തങ്ങളുടെ സഹോദരരാണെന്നും സമൂഹത്തിനായുള്ള പ്രവര്‍ത്തനം തുടരണമെന്നും കെജരിവാള്‍ സന്ദേശത്തില്‍ പറയുന്നു. രാജ്യത്തിന് അകത്തും പുറത്തും നമ്മെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെയുള്ള ജാഗ്രത തുടരണം. അവരെ തിരിച്ചറിയുകയും […]

National

മദ്യനയ അഴിമതി കേസ്; സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ

  • 22nd March 2024
  • 0 Comments

മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിന് പിന്നാലെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആദ്യം കീഴ്‌കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റിനെതിരായി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച എ എ പി മന്ത്രിമാരെയും പ്രവര്‍ത്തകരെയും ദില്ലിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു വ്യാപക പ്രതിഷേധമാണ് രാജ്യത്താകമാനം നടന്നുവരുന്നത്.

National

പാര്‍ട്ടി വിടാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ആരോപണം; അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച്

  • 3rd February 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം. ബിജെപി നേതാക്കള്‍ 25 കോടി കോഴ നല്‍കി എഎപി നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണത്തിലാണ് അന്വേഷണം. ആരോപണത്തില്‍ നോട്ടീസ് നല്‍കാന്‍ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്റെ വീട്ടിലെത്തി. എഎപി എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിച്ചെന്ന കെജ്രിവാളിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം പൊലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികള്‍ […]

error: Protected Content !!