ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന സംശയം;നവവധു ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം
അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന സംശയത്തിലും മനോവിഷമത്തിലുമാണ് നവ വധു ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് ഞായറാഴ്ച പുലർച്ചെ മൂന്നിനു മരിച്ചത്.സംഭവം നടക്കുമ്പോൾ അക്ഷയ് രാജ് വീട്ടിൽ ഉണ്ടായിയിരുന്നില്ല. അക്ഷയ് രാജ് പുറത്തുപോയ സമയത്താണ് കിടപ്പുമുറിയിലെ ഫാനിൽ രേഷ്മ തൂങ്ങിമരിച്ചത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങി […]
