സംഘപരിവാർ എതിർപ്പ്; അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി സർവകലാശാല
സംഘപരിവാർ എതിർപ്പിനെ തുടർന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി തിരുനൽവേലിയിലെ മനോമണിയൻ സുന്ദരാനൻ സർവകലാശാല. അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി പുസ്തകം ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ എ.ബി.വി.പി രംഗത്തെത്തി. തുടർന്ന് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് പുസ്തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’. 2017 […]