ലഹരി എത്തിക്കുന്ന പ്രധാനിയെ പിടികൂടി
കുന്ദമംഗലം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ മലപ്പുറം വണ്ടൂര്‍ സ്വദേശി പടവെട്ടി വീട്ടില്‍ അരുണ്‍ (22) നെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളും നൈജീരിയന്‍ സ്വദേശിയും ഉള്‍പ്പെടെ ഒമ്പത് പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസിലെ ആറാം പ്രതിയായ അരുണ്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. അറസ്റ്റിലായ പ്രതികളെ ചോദ്യം […]
