Kerala

കലാകിരീടം കണ്ണൂരിന്; ചാമ്പ്യന്മാരാകുന്നത് നാലാം തവണ

  • 8th January 2024
  • 0 Comments

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാ കിരീടം. 952 പോയിന്റു നേടിയാണ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം […]

Kerala

പണം ഇല്ല; കലോത്സവത്തിന്റെ തലേദിവസം സഹായമെത്തി; ചാക്യാര്‍കൂത്തില്‍ തിളങ്ങി അഭിഷേക്

  • 8th January 2024
  • 0 Comments

കൊല്ലം: പണം ഇല്ലാത്തത് കൊണ്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തലേദിവസംവരെയും മത്സരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു തഴവാ മണപ്പള്ളി സ്വദേശിയായ അഭിഷേക് പ്രസന്നന്‍. ചാക്യാര്‍കൂത്തിലാണ് മത്സരിക്കേണ്ടത്. വേഷങ്ങള്‍ക്കും മറ്റും വേണ്ടിവരുന്ന തുക കണ്ടെത്താനായില്ല. കരുനാഗപ്പള്ളി ജോണ്‍ എഫ്.കെന്നഡി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ കുറച്ചു സഹായിക്കും. ബാക്കി തുകകൂടി കണ്ടെത്താനായാല്‍ മത്സരത്തില്‍ പങ്കെടുക്കാനാകും. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബമാണ് അഭിഷേകിന്റേത്. ഒടുവില്‍ മത്സരത്തിന് ഒരുദിവസം മുമ്പ് സി.ആര്‍.മഹേഷ് എം.എല്‍.എ.യെ വിവരം അറിയിച്ചു. വിദ്യാര്‍ഥിയുടെ കലയോടുള്ള താത്പര്യം […]

Kerala

മമ്മൂട്ടിയെ കാത്ത് മറ്റൊരു ‘മമ്മൂട്ടി’, ശില്പം റെഡി; കലോത്സവ വേദിയില്‍ മന്ത്രി മമ്മൂട്ടിക്ക് സമ്മാനിക്കും

  • 8th January 2024
  • 0 Comments

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനെത്തുന്ന നടന്‍ മമ്മൂട്ടിയെ കാത്ത് മറ്റൊരു ‘മമ്മൂട്ടി’. ശില്‍പി ഉണ്ണി കാനായി തയാറാക്കിയ മമ്മൂട്ടിയുടെ ശില്‍പമാണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിളിച്ചാണ് മമ്മൂട്ടിക്ക് സ്‌നേഹോപഹാരം നല്‍കാന്‍ ചെറിയ ശില്‍പ മടങ്ങുന്ന സമ്മാനം ചെയ്തു നല്‍കാന്‍ പറ്റുമോ എന്ന് ചോദിച്ചത്. ഉണ്ണി താന്‍ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രമായ തനിയാവര്‍ത്തനം മുതല്‍ അവസാനം കണ്ട ഭീഷ്മപര്‍വം വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തത് ‘വണ്‍’ എന്ന സിനിമയിലെ […]

Kerala

മാഷ് തിരക്കിലാണ്….; 32 വര്‍ഷമായി ഏകാഭിനയ പരിശീലന രംഗത്ത്; കെ പി ശശികുമാറിന്റെ ശിഷ്യര്‍ കലോത്സവ വേദിയില്‍ തിളങ്ങി

  • 8th January 2024
  • 0 Comments

സിബ്ഗത്തുള്ള എം എഡിറ്റർ ജനശബ്ദം ന്യൂസ് കെ. പി ശശികുമാര്‍ നീലേശ്വരത്തിന്റെ ശിഷ്യര്‍ കലോത്സവ വേദിയില്‍ തിളങ്ങി. കൊല്ലത്ത് വെച്ച് നടക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ ഇത്തവണയും ശശിമാഷിന്റെ ആറ് ശിഷ്യര്‍ എ ഗ്രേഡ് നേടി. കാവ്യാ മാധവന്‍ , നിഖില വിമല്‍ , ജാനറ്റ് ജയിംസ്, അനഘ നാരായണന്‍ , സ്‌നേഹ തുടങ്ങി നിരവധി സിനിമാ താരങ്ങളും കലോല്‍സവ പ്രതിഭകളും അടങ്ങിയ നിരവധി കലാകാരന്‍മാരെ വാര്‍ത്തെടുത്ത ഈ അഭിനയ ഗുരു മുപ്പത്തിരണ്ട് […]

Local

വളയം സ്വദേശിയായ സൈനികന്‍ ശ്രീനഗറില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

  • 8th January 2024
  • 0 Comments

വളയം: ശ്രീനഗറില്‍ ജോലി ചെയ്തു വരികയായിരുന്ന സൈനികന്‍ ന്യൂമോണിയ ബാധിച്ച് സൈനിക ആശുപത്രിയില്‍ മരിച്ചു. വളയം ചെക്കോറ്റയിലെ പേരാലുള്ള പറമ്പത്ത് മിഥുന്‍ (34) ആണ് മരിച്ചത്. ശ്രീനഗറില്‍ ജോലി ചെയ്യവെ പനി ബാധിച്ച് സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാവിലെയാണ് മിഥുന്‍ മരിച്ചവിവരം അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഞായര്‍ രാത്രി വീട്ടില്‍ എത്തിച്ച മൃത്‌ദേഹം ഇന്ന് വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും. അച്ഛന്‍ :റിട്ടേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന്‍ ജയ ചന്ദ്രന്‍ , അമ്മ: മിനി ജയചന്ദ്രന്‍( മുന്‍ […]

Kerala

സ്വര്‍ണക്കപ്പ് ആര്‍ക്ക്? കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും

  • 8th January 2024
  • 0 Comments

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിന്റുമായി നിലവില്‍ കോഴിക്കോടാണ് ഒന്നാമത്. എന്നാല്‍, വെറും 4 പോയിന്റ് മാത്രം പിന്നില്‍, 897 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിന്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിന്റ്. 860 പോയിന്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, […]

Kerala

നാടോടി നൃത്തത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയുമായി ശ്രീലക്ഷ്മി

  • 6th January 2024
  • 0 Comments

കൊല്ലം: സംസ്ഥാന കലോത്സവത്തില്‍ വെറിട്ട സമകാലിന കഥകളാണ് നാടോടി നൃത്തത്തില്‍ മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നോവുകളും നിരാശകളുമാണ് തൃശൂര്‍ പേരാമംഗലം എസ്.ഡി.വി.എച്ച്.എസ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വി.ബി. ശ്രീലക്ഷ്മി അവതരിപ്പിച്ചത്. പഠിച്ച് ഉന്നതിയിലെത്തിയിട്ടും പഴികളുമായി വിടാതെ പിന്തുടരുന്ന സമൂഹത്തിനുമുന്നില്‍ തോറ്റുപോകുന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് ശ്രീലക്ഷ്മി പറഞ്ഞത്. ഇവരും മനുഷ്യരാണ് എന്നും നമ്മെ ഓര്‍മിപ്പിക്കുന്നു. സുരേഷ് നടുവത്ത് ആണ് പാട്ട് എഴുതിയത്. ബിജു-ഷൈനി ദമ്പതികളുടെ മകളാണ്.

Kerala

മൊഞ്ചത്തിമാര്‍ വേദിയില്‍ വന്നു; ഒപ്പന കളിക്കിടയില്‍ കുട്ടി കുഴഞ്ഞുവീണു

  • 6th January 2024
  • 0 Comments

കൊല്ലം: ആശ്രാമം മൈതാനത്തെ ഒന്നാം വേദിയില്‍ ഒപ്പന മുന്നേറുന്നതിനിടയില്‍ കുട്ടി കുഴഞ്ഞുവീണു. കുട്ടി വീണ് കര്‍ട്ടനിട്ടതോടെ അതേ ടീമിലെ മറ്റ് രണ്ട് പേര്‍ കൂടി വീണു. ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ്.എസ് സംഘത്തിനാണ് കളിക്കാരി കുളഞ്ഞുവീണതിനെ തുടര്‍ന്ന് കളി പാതിയില്‍നിര്‍ത്തേണ്ടി വന്നത്. ടീമിലെ എന്‍. ആസ്യയാണ് ആദ്യം സ്‌റ്റേജില്‍ വീണത്. പിന്നാലെ അന്‍സിയയും വീണു. കൂട്ടത്തില്‍ മറ്റൊരാളും. ഇവര്‍ക്കെല്ലാം വേദിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷ നല്‍കിയപ്പോഴേക്കും സ്ഥിതി സാധാരണ നിലയിലെത്തി. ഈ […]

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കണ്ണൂര്‍ ജില്ല മുമ്പില്‍; കോഴിക്കോടും പാലക്കാടും ഒപ്പത്തിന് ഒപ്പം

  • 6th January 2024
  • 0 Comments

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 409 പോയിന്റുകളോടെ തൊട്ട് പിന്നില്‍ കൊല്ലവുമുണ്ട്. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങള്‍. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ ഗ്ലാമര്‍ ഇനങ്ങള്‍. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികള്‍ […]

Kerala

സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 5th January 2024
  • 0 Comments

പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. തിരുവില്വാമല കാട്ടുകുളം ജിഎല്‍പി സ്‌കൂളിന്റെ പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ ഓടും മേല്‍ക്കൂരയുമാണ് ആണ് അടര്‍ന്നുവീണത്. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടികള്‍ ഇരുന്നതിന്റെ മറ്റൊരു ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഏറെ കാലപ്പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു.

error: Protected Content !!