കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല; സിപിഎമ്മിന് അധികാരത്തിന്‍റെ അഹങ്കാരം; വി ഡി സതീശൻ
സിപിഎമ്മിന് അധികാരത്തിന്‍റെ അഹങ്കാരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.നിങ്ങളുടെ ഭീഷണി ആര് വകവെക്കുന്നു മിസ്റ്റര്‍ ഗോവിന്ദന്‍’ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പേര് എടുത്തുപറഞ്ഞ് വിമർശിച്ച സതീശന്‍, സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ‘‘കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല. ക്രിമിനല്‍ കേസ് പ്രതിയുടെ പരാതിയിലാണ് നടപടി. പോലീസിന്റെ വിശ്വാസ്യത തകര്‍ന്നു.പോലീസ് കയ്യുംകാലും വിറച്ചാണ് ജോലി ചെയ്യുന്നത്’’– സതീശൻ പറഞ്ഞു. എഴുതാത്ത പരീക്ഷ ‘വിജയിച്ച’ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ നൽകിയ […]
