‘ലഹരി വില്‍പ്പനയ്ക്കായി കടം വാങ്ങിയ പണം തിരിച്ചു നല്‍കിയില്ല, എങ്ങനെ കൊല്ലണം എന്ന് യൂട്യൂബ് നോക്കി’; സജീവിനെ കൊന്നത് അര്‍ഷാദ് ഒറ്റയ്ക്ക്; കുറ്റം സമ്മതിച്ചു
കൊച്ചി കാക്കനാട് ഫ്ളാറ്റിലെ കൊലപാതകം കടം വാങ്ങിയ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് പ്രതി അര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. എല്ലാം താന്‍ ഒറ്റയ്ക്കാണ് ചെയ്തത് എന്നും അര്‍ഷാദ് പോലീസിനോട് പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ ആരംഭിച്ചത്. ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച പണം ഇതിനായി സജീവന് നല്‍കിയിരുന്നു. ലഹരി വിറ്റ ശേഷം പണം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ലെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് അര്‍ഷാദിന്റെ മൊഴി. ഇതിന് പിന്നാലെ കൊലപ്പെടുത്തിയ […]