മാവേലി എക്സ്പ്രസ്സില്‍ പൊലീസിന്റെ മര്‍ദ്ദനത്തിനിരയായ പൊന്നന്‍ ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍
മാവേലി എക്സ്പ്രസ്സില്‍ പൊലീസിന്റെ മര്‍ദ്ദനത്തിനിരയായ യാത്രക്കാരന്‍ പൊന്നന്‍ ഷമീറിനെ കോഴിക്കോട് ലിങ്ക് റോഡിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു . മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പൊന്നന്‍ ഷമീർ. കോഴിക്കോട് ലിങ്ക് റോഡില്‍ കിടന്നുറങ്ങുന്ന നിലയിൽ കണ്ടെത്തിയ ഷമീറിപ്പോൾ കോഴിക്കോട് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ് എന്നാണ് വിവരം.മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന പേരില്‍ ഷമീറിനെ എഎസ്‌ഐ മര്‍ദിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. മാഹിയില്‍ നിന്ന് ട്രെയിനില്‍ കയറിയ ഇയാളെ പൊലീസ് ഇടപെട്ട് […]