‘ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്, ഒരാനെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വന്ന് നിൽക്കില്ല’: എ കെ ശശീന്ദ്രൻ
അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അനുയോജ്യമായ സ്ഥലത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ജാഗ്രതയോടെ നടത്തുന്നു. ദുഷ്കരമായ മേഖലയാണ്. ഇരുമ്പ് പാലത്തിന് സമീപമോ, തൊട്ടടുത്ത് സൗകര്യമുള്ള മറ്റാവെടെയെങ്കിലും മാറ്റാനാവുമോയെന്ന് നോക്കുന്നു. വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നാൽ ഇന്ന് തന്നെ അരിക്കൊമ്പനെ പിടികൂടാനാകും. പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ഫലപ്രാപ്തിയിലാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥർ കടുത്ത സമർദ്ദത്തിലാണ്. വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത് അവരുടെ ആത്മവീര്യം തകർക്കുമോ എന്ന് ഭയമുണ്ട്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. 150 […]
