18 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡ്;അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയത് 29 കോടി
അര്‍പ്പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്‌ളാറ്റില്‍ നിന്ന് 29 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെത്തി.അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയാണ് അർപ്പിത.18 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡ് അവസാനിപ്പിച്ച് ഇന്ന് പുലര്‍ച്ചെയാണ് കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ മേഖലയിലെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ പോയത്. പിടിച്ചെടുത്ത പണം 10 പെട്ടികളിലായാണു കൊണ്ടുപോയത്. നോട്ടെണ്ണുന്ന മൂന്നു മെഷീനുകൾ ഉപയോഗിച്ച് ഏറെ നേരമെടുത്താണ് അർപ്പിതയുടെ ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്ത പണം ഇഡി ഉദ്യോഗസ്ഥർ എണ്ണിത്തിട്ടപ്പെടുത്തിയത്.അന്വേഷണത്തിന്റെ ഭാഗമായി 15 ഇടങ്ങളിലാണ് ഇഡി […]