അരൂര്‍ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിയും തടസപ്പെടുത്തി എന്നാണ് കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തിയാണു ഷാനിമോള്‍ ഉസ്മാന്‍ തടസപ്പെടുത്തിയതെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പക പോക്കുകയാണെന്നു യുഡിഎഫ് ആരോപിച്ചു. അരൂര്‍ […]