Local

ആരോഗ്യസേതു ലോകത്തെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ ആപ്പെന്ന് കേന്ദ്രം

ആരോഗ്യസേതു ലോകത്തെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ ആപ്പ് ആണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ആപ്പ് വഴി ലഭിക്കുന്ന ഡാറ്റ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആപ്പിലെ ഡാറ്റയുടെ സുരക്ഷിതത്വം വ്യക്‌തമാക്കി വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. സർക്കാർ ഉദ്യോഗസ്ഥർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം എന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ തൃശൂരിലെ കോൺഗ്രസ്‌ നേതാവ് ജോൺ ഡാനിയൽ ആണ് ഹർജി നൽകിയത്.

News

മേയ് 4 മുതല്‍ ജോലിക്കെത്തുന്ന എല്ലാ ജീവനക്കാരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം

മേയ് 4 മുതല്‍ ജോലിക്കെത്തുന്ന പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം. മേയ് 17 വരെ നീട്ടിയ ലോക്ക്ഡൗണിനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം. റെഡ് സോണുകളില്‍ ഉള്‍പ്പെടെ 33% ജീവനക്കാരുമായി ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഡയറക്ടര്‍ പദവിക്ക് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണം. ഉത്തരവ് അനുസരിച്ച്, 100% ജീവനക്കാരും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് സ്ഥാപനമേധാവിയുടെ […]

error: Protected Content !!