ധീര സ്മരണയില്‍ സായുധസേനാ പതാകദിനം 7 ന്
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി മരിച്ച ധീരസൈനികരുടെ ഓര്‍മ പുതുക്കി ഡിസംബര്‍ ഏഴിന് സായുധസേന പതാകദിനം ആചരിക്കും. ജില്ലയില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനവും ആദ്യപതാക സ്വീകരിക്കലും നടത്തും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു സായുധസേനാ പതാക ദിന സന്ദേശം നല്‍കും. സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായ വിതരണം എ.ഡി.എം […]
