Kerala News

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കണ്ണൂരില്‍ പ്രവേശിക്കരുത്

  • 31st August 2021
  • 0 Comments

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി കീഴ്ക്കോടതികള്‍ തള്ളിയിരുന്നു. സംസ്ഥാനം വിട്ടുപോവരുത്, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ജൂണ്‍ 28നാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Kerala News

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചില്ല

  • 23rd July 2021
  • 0 Comments

കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യഹർജി കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. സ്വർണ്ണക്കടത്തിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കി ജാമ്യഹർജിയിൽ വാദിച്ചത്. എന്നാൽ അന്വേഷണം പ്രഥമിക ഘട്ടത്തിൽ ആയതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുരുതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. . കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിച്ചു. കസ്റ്റംസിന്റെ […]

Kerala News

അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിൽ

  • 25th June 2021
  • 0 Comments

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തിലെ മുഖ്യ സൂത്രധാരനെന്ന് കസ്റ്റംസ് പറയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിലെന്ന് കണ്ടെത്തൽ. ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷ്.സിയുടെ ഉടമസ്ഥതയിലാണ് വാഹനം. വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടെതാണെന്നും കണ്ടെത്തി. അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ചുവന്ന സ്വിഫ്റ്റ് കാറിന്‍റെ ചിത്രങ്ങളുണ്ടായിരുന്നു. അര്‍ജുനാണ് ഈ വാഹനം കാലങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഒരാഴ്ചയായി തന്‍റെ കാര്‍ […]

error: Protected Content !!