Kerala News

വനിതാ ടിടിഇയെ കയ്യേറ്റം ചെയ്ത കേസ്;അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

  • 2nd March 2023
  • 0 Comments

വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം.ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിത ടി ടി ഇ യെ കയ്യേറ്റം ചെയ്ത കേസിൽ ആയിരുന്നു അർജുൻ ആയങ്കി അറസ്റ്റിൽ ആയത്. തൃശൂർ റെയിൽവേ പോലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.ഹൈക്കോടതി ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കിടെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഗാന്ധി ദാമില്‍ നിന്നും നാഗര്‍കോവിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ചായിരുന്നു സംഭവം.

Kerala News

വനിതാ ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറി;അർജുൻ ആയങ്കിക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

  • 16th January 2023
  • 0 Comments

വനിതാ ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പൊലീസ് കേസെടുത്തു.ശനിയാഴ്ച രാത്രി 11-ന് ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസിലാണ് സംഭവം. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. തീവണ്ടി തൃശ്ശൂരിലെത്തിയപ്പോൾ ജനറൽ ടിക്കറ്റുമായി അർജുൻ സ്ലീപ്പർ കോച്ചിൽ കയറി. ജനറൽ കംപാർട്ട്മെൻറിൽ കയറണമെന്ന് ടി.ടി.ഇ. പറഞ്ഞതിനെത്തുടർന്നാണ് മോശമായി പെരുമാറിയത്. ടി.ടി.ഇ. കോട്ടയം റെയിൽവേ പോലീസിൽ പരാതി നൽകി.ടിക്കറ്റ് പരിശോധകയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Kerala News

അർജുൻ ആയങ്കി മുഖ്യ ആസൂത്രകൻ;ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചത് കാക്കനാട് കേന്ദ്രമാക്കി

  • 27th August 2022
  • 0 Comments

കരിപ്പൂരില്‍ നടന്ന സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കി മുഖ്യ ആസൂത്രകൻ.2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു.ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായി ഒരാള്‍ വരുന്നുണ്ടെന്നും അത് സ്വീകരിക്കാന്‍ കരിപ്പൂരില്‍ മറ്റുചിലര്‍ എത്തുന്നുണ്ടെന്നുമുള്ള കൃത്യമായ വിവരം ആയങ്കിക്ക് ലഭിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട് വിമാനത്താവളത്തിൽ കാരിയറുടെ സഹായത്തോടെയുള്ള സ്വർണ്ണം പൊട്ടിക്കൽ ശ്രമം കരിപ്പൂർ പൊലീസ് പൊളിച്ചത്. ഒരു കിലോയോളം സ്വർണ്ണവുമായി ജിദ്ദയിൽ നിന്നും എത്തിയ മഹേഷ്‌ എന്ന യാത്രക്കാരൻ […]

Kerala News

കടത്തുകാരെ വെട്ടിച്ച് സ്വർണം കടത്തി അർജുൻ ആയങ്കി അറസ്റ്റിൽ

  • 27th August 2022
  • 0 Comments

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ.പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാണ് കേസ്. ഈ കേസിൽ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. അര്‍ജ്ജുന് കണ്ണൂര്‍ ജില്ലയില്‍ വിലക്കേര്‍പ്പെടുത്തികൊണ്ട് പൊലീസ് ചുമത്തിയ കാപ്പ കഴിഞ്ഞയാഴ്ച്ചയാണ് നീക്കിയത്. അതിനിടെയാണ് അറസ്റ്റ്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം കവര്‍ന്ന ക്രിമിനല്‍ […]

Kerala News

അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

  • 26th July 2022
  • 0 Comments

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീൽ പരിഗണിച്ച് കാപ്പ അഡ്വസൈറി ബോർഡിന്‍റേതാണ് നടപടി. 2017 ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

Kerala News

വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിന് ക്രൂരമര്‍ദ്ദനം,കാര്‍ കത്തിച്ചു മർദ്ദനമേറ്റത് അർജുൻ ആയങ്കിയുമായി ബന്ധമുള്ള സിപിഐഎം പ്രവർത്തകന്

  • 28th June 2022
  • 0 Comments

വടകരയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു ഒന്തമല്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. അദ്ദേഹത്തിന്റെ കാര്‍ കത്തിക്കുകയും ചെയ്തു. വാനിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നില്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. വാനില്‍ എത്തിയ സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ ബിജുവിനെ വിളിച്ചിറക്കി വീടിന് പുറത്തേക്ക് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും സൂചനയുണ്ട്. പോലീസ് […]

Kerala News

ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; അർജുൻ ആയങ്കിക്ക് ഡിവൈഎഫ്ഐയുടെ മറുപടി

  • 26th April 2022
  • 0 Comments

ഡിവൈഎഫ് ഐ ക്കെതിരെ പോസ്റ്റുമായെത്തിയ അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡിവൈ എഫ് ഐ സംസ്ഥാന നേതൃത്വം.സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.പാർട്ടി ബന്ധമുള്ള ചിലർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഡിവൈ എഫ് ഐ തള്ളി. അർജുൻ ആയങ്കിക്കെതിരായ നിയമനടപടി തുടരും. ഡിവൈ എഫ് ഐയുടെ ലേബലിൽ നടത്തിയ തെറ്റായ കാര്യങ്ങളാണ് തുറന്നുകാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. . അർജുൻ ആയങ്കിയെ സംരക്ഷിക്കില്ലെന്ന ഡിവൈ എഫ് […]

Kerala News

അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കാതിരിക്കുക,അതാര്‍ക്കും ഗുണം ചെയ്യുകയില്ല,വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്;അര്‍ജുന്‍ ആയങ്കി

  • 25th April 2022
  • 0 Comments

ഡി.വൈ.എഫ്.ഐക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി.വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.ഡി.വൈ.എഫ്.ഐ. നേതാവായ മനു തോമസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെതിരേ ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ക്വട്ടേഷന്‍-ലഹരിക്കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നും ഇവര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഡി.വൈ.എഫ്.ഐ. അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി […]

error: Protected Content !!