സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട് വേണം,മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ!”അരിതയ്ക്ക് ബിനീഷ് കോടിയേരിയുടെ മറുപടി
ഇടതു അണികളില്‍ നിന്ന് താന്‍ സൈബര്‍ ആക്രമണം നേരിടുന്നത് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയ അരിത ബാബുവിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. അരിത എഴുതിയ കത്ത് വായിച്ചു.”ഉരൾ ചെന്ന് മദ്ദളത്തോട്” പരാതി പറയുന്നതായേ ആ കത്ത് വായിച്ചിട്ട് തോന്നിയുള്ളൂ എന്ന് ബിനീഷ് പറഞ്ഞു.കാലങ്ങളായി,ഒരു അടിസ്ഥാനവുമില്ലാത്ത,വ്യക്തിപരമായി നിരവധി അധിക്ഷേപങ്ങൾ നേരിട്ട് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ.ആരുടെയോ ഭാവനയിൽ വിരിഞ്ഞ “കമല ഇന്റർനാഷണൽ” […]


