Kerala News

അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; പുതിയ ചിത്രങ്ങൾ പങ്ക് വെച്ച് തമിഴ്നാട് വനംവകുപ്പ്

  • 18th July 2023
  • 0 Comments

അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്ത് വിടാത്തതിനെ തുടർന്ന് തമിഴ്നാട് വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാലിപ്പോൾ അരിക്കൊമ്പന്റെ പുതിയ വിഡിയോ പുറത്തുവിട്ട് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ജൂലൈ 15ന് ഫീൽഡ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങളാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീൽഡ് ഡയറക്ടർ കെഎംടിആർ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ആന പൂർണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയിൽ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേർന്നുവെന്നും വനംവകുപ്പ് വിലയിരുത്തി. […]

National News

അരിക്കൊമ്പൻ ആരോഗ്യവാൻ; തീറ്റയെടുക്കുന്നതിന്റെയും വെള്ളംകുടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

മോശമായ ആരോഗ്യാവസ്ഥയിൽ കാട്ടിലേക്ക് തുറന്ന് വിട്ട അരികൊമ്പന്റെ ശുഭകരമായ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ് നാട്. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. നിലവില്‍ അരിക്കൊമ്പന്റെ ഓരോ ചലനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയാണ്. അരിക്കൊമ്പന്റെ പുറത്തുവന്ന വിഡിയോയയില്‍ ആന പൂര്‍ണ ആരോഗ്യവാനാണെന്ന് വ്യക്തമാണ്. തുമ്പിക്കൈയിലെ മുറിവ് […]

Kerala News

വീണ്ടും അരിക്കൊമ്പൻ; സൂര്യനെല്ലി 92 കോളനിയിൽ വീട് തകർത്തു

  • 11th April 2023
  • 0 Comments

ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 കോളനിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ വീട് തകർന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാൻ നീക്കം നടക്കുന്നതിനിടക്കാണ് വീണ്ടും ആക്രമണം ഉണ്ടായത്. 92 കോളനിയിലെ ലീലയുടെ വീടാണ് തകർത്തത്. വീടിന്റെ അടുക്കളയും മുൻ ഭാഗവും തകർത്ത കൊമ്പൻ അടുക്കളയിലുണ്ടായിരുന്ന അരി തിന്ന ശേഷമാണ് സ്ഥലം വിട്ടതെന്നാണ് വിവരം. കാട്ടാനയെ കണ്ട […]

Kerala News

അഞ്ചു മയക്കു വെടി കൊണ്ടിട്ടും ഒരു കുലുക്കവും ഇല്ല; ഫോറസ്റ്റ് ഓഫീസിർമാരെ പറ്റിച്ച് അരികൊമ്പൻ

  • 30th March 2023
  • 0 Comments

അഞ്ചുതവണ മയക്കുവെടിയേറ്റ കാട്ടനയാണ് അരിക്കൊമ്പൻ. 2017ലായിരുന്നു അരിക്കൊമ്പനെ പിടികൂടാൻ വലിയ തരത്തിൽ തന്നെ ഒരു ശ്രമം നടന്നത്. മുതുമലയിൽ നിന്നും കൊണ്ടുവന്ന രണ്ട് കുങ്കി ആനകളുടെയും നൂറോളം ദൗത്യ സംഘങ്ങളുടെയും സഹായത്തോടെ ആയിരുന്നു അന്ന് അരിക്കൊമ്പനെ പിടികൂടുവാനായി ശ്രമിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താപ്പാനകൾ ആയ ആനമല കരീമും വെങ്കിടേശമായിരുന്നു അന്ന് അരിക്കൊമ്പനെ പിടി കൂടാനായി സംഘത്തിൽ ഉണ്ടായിരുന്നത്. 2017 ജൂലൈ 25 ആയിരുന്നു 10 ദിവസത്തെ നിരീക്ഷണത്തിനു ശേഷം അരിക്കൊമ്പനെ പിടികൂടുവാനായി ദൗത്യം ആരംഭിച്ചത്. […]

Kerala News

മിഷൻ അരിക്കൊമ്പൻ; ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ

  • 21st March 2023
  • 0 Comments

ഇടുക്കിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലും ശനിയാഴ്ച നിരോധാജ്ഞ. ആളുകൾ കൂട്ടം കൂടാതിരിക്കാൻ മിഷൻ അരികൊമ്പന്റെ ഭാഗമായി ബോധവൽക്കരണം നടത്തും . കൂടാതെ, കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യു.ഏര്‍പ്പെടുത്തും. 301 കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും. 71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന്‍ അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കുമെന്നാണ് […]

Kerala News

അരിക്കൊമ്പനെ മാർച്ച് 25-ന് തന്നെ മയക്ക് വെടി വെക്കും; മൂന്നാർ ഡിഎഫ്ഒ രമേശ്‌ ബിഷ്ണോയ്

  • 20th March 2023
  • 0 Comments

മാർച്ച് 25-ന് തന്നെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരികൊമ്പനെ മയക്ക് വെടി വെക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ്‌ ബിഷ്ണോയ്. അന്നേ ദിവസം അരിക്കൊമ്പനെ തളക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം രണ്ടാമത്തെ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24-ന് മോക്ക് ഡ്രിൽനടത്തുമെന്നും മറ്റു വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ നാളെ ഉന്നതതല യോഗം ചേരും. പിടികൂടി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കുമെന്നും എന്നാൽ ഇത്തവണ ദൗത്യം വിജയിക്കും എന്ന് വിശ്വാസം ഉണ്ടെന്നും […]

error: Protected Content !!