ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണം, കണ്ണും പൂട്ടി ഒപ്പിടാനാകില്ല, ഗവര്‍ണര്‍
ഓര്‍ഡിനന്‍സ് സംബന്ധിച്ച വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാനാകില്ലെന്നും കൂടുതല്‍ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സില്‍ കണ്ണും പൂട്ടി ഒപ്പുവെക്കാനാവില്ല. ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാന്‍ സമയം വേണം. ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ ഒറ്റയടിക്ക് പരിശോധിക്കാനാവില്ല. അത് മനുഷ്യസാധ്യമല്ല. ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതില്‍ കൃത്യമായ വിശദീകരണം വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ാര്‍ഡിനന്‍സ് ഭരണം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസാദി അമൃത് മഹോത്സവത്തിനായി താന്‍ കേരളത്തില്‍ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. പോകുന്നതിന്റെ തൊട്ടുമുമ്പായിട്ടാണ് ഇത്രയും ഓര്‍ഡിനന്‍സുകള്‍ […]







