National News

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

  • 29th July 2023
  • 0 Comments

ദില്ലി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. ഒരു സ്കോർപിയോ കാർ ആണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഗവർണർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്കോർപിയോ കാർ ഇടിച്ചു കയറ്റുകയായിരുന്നു. രണ്ടു തവണ അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായി. […]

Kerala

‘ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ’, തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ

  • 28th January 2023
  • 0 Comments

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവർണർ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക കോൺക്ലേവിലാണ് ഗവർണറുടെ പരാമർശം. അതേസമയം സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ പറഞ്ഞു . ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ അടക്കം പല മേഖലകളിൽ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമാണ്. […]

Kerala

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം, കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

  • 19th January 2023
  • 0 Comments

തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാൻ ഇടയുണ്ട്. കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ ഗവർണ്ണർ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം കൂട്ടാൻ എല്‍ഡിഎഫ് അനുമതി നൽകിയതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാൻ ആണ് നീക്കം.

Kerala

റിജി ജോണിന്റെ നിയമനം യുജിസി ചട്ട വിരുദ്ധം; ഗവർണർ സുപ്രീം കോടതിയിൽ

  • 11th January 2023
  • 0 Comments

കൊച്ചി: ഫിഷറീസ് സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ റിജി ജോണിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഗവർണർ ഇക്കാര്യം ചൂണ്ടി കാട്ടിയത്.കേരളത്തിലെ എല്ലാ സർവ്വകലാശാലകൾക്കും യുജിസി ചട്ടം ബാധകമാണെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഗവർണർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടി. യുജിസി ചട്ടങ്ങളിൽ വന്ന മാറ്റം റിജി ജോൺ കോടതിയിൽ നിന്നും മറച്ചുവെച്ചെന്ന ആരോപണവും ഗവർണർ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിട്ടുണ്ട്. കുഫോസ് വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി […]

Kerala

ഗവർണർ സർക്കാർ പോരിന് അവസാനം; നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിക്കും, നിയമസഭ പിരിഞ്ഞത് അറിയിക്കും

  • 4th January 2023
  • 0 Comments

തിരുവനന്തപുരം: മാസങ്ങളായി നീളുന്ന സർക്കാർ – ഗവർണർ ചേരിപ്പോരിന് അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഗവർണറുമായി തത്കാലം പോര് […]

Kerala News

സജിചെറിയാന്‍റെ സത്യപ്രതിജ്ഞ;മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം

  • 1st January 2023
  • 0 Comments

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ സംബന്ധിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചുസ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്.മുഖ്യമന്ത്രി പേര് നിർദേശിച്ചാൽ ഗവർണർക്ക് തള്ളാനാകില്ല. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതല്‍ വിശദീകരണം ചോദിക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സെക്രട്ടറിയറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ […]

Kerala

ചാൻസലർ ബിൽ; നിയമോപദേശം തേടി ​ഗവർണർ

  • 27th December 2022
  • 0 Comments

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോട് ആണ് നിയമോപദേശം തേടിയത്. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് വിവരം. ബിൽ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാനോ ആകും ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ നീക്കം ചെയ്യുന്നതാണ് ബിൽ. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ വിസി നിയമന സെർച്ച് കമ്മിറ്റിയുടെ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലിൽ […]

Kerala

‘ക്ഷണം ലഭിച്ചവർ പോകട്ടെ’, മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • 20th December 2022
  • 0 Comments

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതിൽ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.ക്ഷണം ലഭിച്ചവർ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.മാറ്റത്തെ ഉൾക്കൊള്ളാനാകണം. മാറ്റത്തെ എതിർക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.സ‍ർക്കാർ-ഗവർണർ പോരിനിടെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. ഗവ‍‍‍ർണറും സർക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും […]

Kerala

‘ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ തീരുമാനം,എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്’; ഗവർണർ

  • 16th December 2022
  • 0 Comments

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു.പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം.എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്.പക്ഷെ നിയമം അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ല.ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ.കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ല.ബില്ല് ആദ്യം പരിശോധിക്കട്ടെ.തനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം.നിയമത്തിന് എതിരെ ആകരുത്.നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ […]

Kerala

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭ പാസാക്കും

  • 13th December 2022
  • 0 Comments

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭ പാസാക്കും. സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നത്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ബദല്‍ സംവിധാനത്തോടുള്ള എതിര്‍പ്പ് മൂലം പ്രതിപക്ഷം ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കും. കഴിഞ്ഞ തവണ സഭ ബില്‍ സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ടതാണ്. സബ്‌ജെക്ട് കമ്മിറ്റിയുടെ ശുപാര്‍ശകളും ഭേദഗതികളും ഉണ്ടെങ്കില്‍ അതുകൂടി പരിഗണിച്ചുകൊണ്ടാകും ബില്‍ ഇന്ന് സഭയിലെത്തുക. ഗവര്‍ണറെ മാറ്റുന്നതിലൂടെ സര്‍ക്കാര്‍ മാര്‍ക്സിസ്റ്റ്വത്ക്കരണം നടപ്പാക്കുന്നുവെന്ന ആരോപണമാണ് […]

error: Protected Content !!