ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു;മെസി നയിക്കുന്ന ടീമിൽ ഡി മരിയയും ഡിബാലയും
ഖത്തറിൽ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു.. ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ താരമായ ഡിബാലയും യുവന്റസിന്റെ താരമായ ഏയ്ഞ്ചൽ ഡി മരിയയും കോച്ച് ലയണൽ സ്കലോനി ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പ്രഖ്യാപിച്ച 20 അംഗ ടീമിലുണ്ട്.പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെൽസോ ടീമിലില്ല.അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെൽസോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം കൂടിയായിരുന്നു ലോസെല്‍സോ.മുന്നേറ്റ നിരയില്‍ ക്യാപ്റ്റന്‍ […]
