kerala Kerala News

മാരകായുധങ്ങളുമായി എത്തി, ഓണാഘോഷത്തിനിടെ സംഘർഷം, മൂന്ന് പേർക്ക് വെട്ടേറ്റു, പ്രതികൾ പിടിയിൽ

  • 9th September 2025
  • 0 Comments

ചിറയിൻ‌കീഴ്(തിരുവനന്തപുരം) : ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി എത്തി സംഘർഷം നടത്തുകയും പെൺകുട്ടിയടക്കം മൂന്നുപേരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത നാല് പേര് പോലീസ് പിടിയിൽ. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ്(29), ഈഞ്ചയ്ക്കൽ വയൽതിട്ട വീട്ടിൽ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണു സംഭവം. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. പരിപാടികൾ കാണാനിരുന്ന നാട്ടുകാർക്കിടയിലേക്കു അക്രമികൾ […]

Kerala

നെടുമ്പാശേരിയിൽ വിമാനത്തിൽ വ്യാജബോംബു ഭീഷണി; യുവതിയെ പൊലീസിനു കൈമാറി

  • 1st August 2023
  • 0 Comments

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനം പുറപ്പെടാന്‍ വൈകി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി. വിമാനം ഒരു മണിക്കൂര്‍ വൈകി പുറപ്പെട്ടു. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയ്ക്കു പോകാനെത്തിയ തൃശൂര്‍ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ബോംബാണെന്ന് പറഞ്ഞത്. തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തില്‍ വീണ്ടും പരിശോധന നടത്തി.

Kerala

ഇരുതലമൂരി വില്പന; വളാഞ്ചേരിയിൽ 7 പേർ പിടിയിൽ

  • 10th June 2023
  • 0 Comments

പെരിന്തൽമണ്ണ ഇരുതലമൂരി പാമ്പുമായി തട്ടിപ്പുനടത്തുന്ന സംഘത്തിലെ ഹെൽത്ത് ഇൻസ്പെക്ടറടക്കം ഏഴുപേർ പെരിന്തൽമണ്ണയിൽ പിടിയിലായി. വെള്ളിയാഴ്ച പെരിന്തൽമണ്ണയിൽ വില്പനയ്ക്കായെത്തിച്ചപ്പോഴാണ് മാനത്തുമംഗലത്തുനിന്ന് ഏജന്റുമാരുൾപ്പെടെയുള്ള സംഘം പോലീസ് പിടിയിലായത്. കോടികൾ വിലപറഞ്ഞുറപ്പിച്ചാണ് ഇതിനെ കൊണ്ടുവന്നതെന്നാണ് കരുതുന്നത്. പറവൂർ വടക്കുംപുറം കള്ളംപറമ്പിൽ പ്രഷോബ് (36), തമിഴ്‌നാട് തിരുപ്പൂർ ആണ്ടിപ്പാളയം സ്വദേശികളായ രാമു (42), ഈശ്വരൻ (52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ (40), പെരിന്തൽമണ്ണ തൂത സ്വദേശിയും വളാഞ്ചേരി നഗരസഭയിൽ ഹരിത കർമ്മ കോഡിനേറ്റർ കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷ്‌റഫ് (44), […]

Kerala News

യുവാവ് ട്രെയിനിന് മുകളിൽ കയറി ആത്മഹത്യാഭീഷണി

പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിനിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിന് മുകളിൽ വലിഞ്ഞുകയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. തുടർന്ന് കാൽമണിക്കൂറോളം കഴിഞ്ഞാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്. മംഗലാപുരം സ്വദേശി റഹ്മാൻ ആണെന്നാണ് യുവാവ് പറയുന്നത്. ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് അവ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് എൻജിനിൽ ഓടിക്കയറിയ യുവാവിനെ ലോക്കോ പൈലറ്റുമാർ തടഞ്ഞുവെക്കാൻ ശ്രമിച്ചപ്പോൾ എൻജിനു മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. പിന്നീട് ട്രെയിനിന് മുകളിലൂടെ വൈദ്യുതിക്കമ്പി മേലുതട്ടാതെ […]

Kerala Trending

‘വിവാഹം ആഗ്രഹിച്ചിരുന്നില്ല, മുൻകൈയെടുത്തത് ജോളി’: ജോളിയെ തള്ളി ഷാജു

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ജോളിയുടെ ഭർത്താവ് ഷാജു. ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണെന്നും ഷാജു പറഞ്ഞു. വാർത്താ ചാനലായ 24 ന്യൂസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. രണ്ടാനച്ഛൻ ഷാജുവിനെതിരെ നേരത്തെ ഗുരുതര ആരോപണങ്ങളുമായി ജോളി-റോയ് ദമ്പതികളുടെ ആദ്യ മകൻ റോമോ രംഗത്തെത്തിയിരുന്നു. രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. തങ്ങളുടെ ഒരു […]

error: Protected Content !!