National News

അരിക്കൊമ്പനു തീറ്റയും വെള്ളവുമുണ്ട്’; കേരളത്തിന് കൈമാറണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

  • 16th June 2023
  • 0 Comments

ചെന്നൈ: ഒറ്റയാൻ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹർജി കൈമാറിയത്.വെള്ളിയാഴ്ച ഉച്ചയ്ക്ക്, അഞ്ചാം നമ്പർ കോടതിയിലാണ് ഹർജി പരിഗണിച്ചത്. അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ […]

Kerala

പാലക്കാട് അട്ടപ്പാടി ചിറ്റൂർ മിനർവ മേഖലയിൽ ഭീതി പടർത്തി മാങ്ങ കൊമ്പൻ

പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങിയത് ആദിവാസി ഊരുകളിൽ ആശങ്ക പരത്തുകയാണ്. അട്ടപ്പാടിയിലെ മിനർവ മേഖലയിലാണ് മാങ്ങക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാന ഇറങ്ങിയത്. ഏറെനേരം ജനവാസ മേഖലയിൽ തമ്പടിച്ച ശേഷമാണ് ആന തിരികെ കാടുകയറിയത്. അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ആനയിറങ്ങുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞദിവസം പുലർച്ചയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന യിടത്ത് കാട്ടാന ഇറങ്ങിയത്. അട്ടപ്പാടി മിനർവ മേഖലയിലെ സുരേഷിന്റെ വീടിന് സമീപത്തായാണ് ഏറെനേരം മാങ്ങക്കൊമ്പൻ തമ്പടിച്ചത്. മാവുകളെ തേടി ഇറങ്ങുന്ന ആനയാണിത്. മാവുകൾക്ക് ചുവട്ടിൽ എത്തി മരം […]

Kerala

അരിക്കൊമ്പനെ കേരളത്തിന് കൈമാറണം; റെബേക്ക ജോസഫിന്റെ ഹർജി പ്രശസ്തിക്കു വേണ്ടിയാണെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ ഒറ്റയാൻ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി കൊച്ചി സ്വദേശി റെബേക്ക ജോസഫിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിമർശനം. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ലെന്നും ഹർജി പ്രശസ്തിക്കു വേണ്ടി മാത്രമാണെന്നും കോടതി വിമർശിച്ചു. റെബേക്കയുടെ ഹർജിയിൽ, കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടർന്ന് കളക്കാട്–മുണ്ടൻതുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതോടെ ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചിരുന്നു. ആനയെ മതികെട്ടാൻചോല മേഖലയിൽ വിടണമെന്നാവശ്യപ്പെട്ടിയിരുന്നു […]

National News

അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് തമിഴ്നാട്

കമ്പത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ. അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് കോടതിയിൽ പറഞ്ഞു. തേനി സ്വദേശി ഗോപാൽ നൽകിയ ഹർജിയിലാണ് വനം വകുപ്പിന്റെ വിശദീകരണം. എറണാകുളം സ്വദേശി നൽകിയ ഹർജിയിലെ കോടതി നിർദേശം ലഭിച്ചില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പ്രകാരം അരിക്കൊമ്പനെ തുറന്നു വിടുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കാട്ടിൽ […]

Kerala

അരിക്കൊമ്പന് കേരളത്തിൽ ചികിത്സ നൽകണമെന്ന് ഹർജി; സത്യസന്ധത സംശയിക്കുന്നു, സാബു എം ജേക്കബിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ജന ജീവിതത്തിന് ഭീഷണിയായതോടെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പന് കേരളത്തിൽ ചികിത്സ നൽകണമെന്നാവിശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി പറഞ്ഞു. അരികൊമ്പന് കേരളത്തിൽ സുരക്ഷയും ഒപ്പം നല്ല ചികിത്സയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് സാബു എം ജേക്കപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അലക്സാണ്ടർ […]

National News

വീണ്ടും ജനവാസ മേഖലയിൽ അരിക്കൊമ്പൻ

അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയിൽ ഇറങ്ങി. എൻടിപ്പട്ടി മേഖലയിലാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഇവിടെ നിന്നും ആന കുത്തനാച്ചിയാർ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. ആനയെ വനം വകുപ്പ് ഇതുവരെ നേരിട്ട് കണ്ട് കണ്ടിട്ടില്ല. ആനയ്ക്കായി തിരച്ചിൽ തുടരുകയാണ്. ആനയെ കണ്ടെത്തിയാലും നിരവധി പ്രശ്നങ്ങൾ പിന്നെയും പരിഹരിക്കാനുണ്ട്. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ആനയെ നിരപ്പായ പ്രദേശത്തേക്ക് മാറ്റിക്കൊണ്ട് മാത്രമേ മയക്കുവെടി വയ്ക്കാൻ സാധിക്കൂ. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മയക്കുവെടി വയ്ക്കുന്നത് അപകടകരമാണ്. ശ്രീവില്ലി പുത്തൂർ മേഘമലെ ടൈഗർ റിസർവ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് മിഷൻ […]

Kerala News

തമിഴ്‌നാടിന് തലവേദനയാകുന്നു; അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും

കമ്പം: ഇടുക്കിയെ വിറപ്പിച്ച അരീക്കൊമ്പൻ തമിഴ് നാടിന് തലവേദനയാകുന്നു. കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്.ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കി. തൽക്കാലം മയക്കുവെടി വച്ച് ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി.തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തി. അതേസമയം സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി നൽകി. ആകാശത്തേക്കു […]

Kerala News

അരിക്കൊമ്പന്റെ പേരിൽ ഒരു രൂപ പോലും പിരിച്ചിട്ടില്ല; മീര ജാസ്മിന്റെ സഹോദരി

സഹോദരിയും നടിയുമായ മീര ജാസ്മിനെയും തന്നെയും അഭിഭാഷകൻ ശ്രീജിത്ത് പെരുമന അപകീർത്തിപ്പെടുത്തി എന്ന പരാതിയുമായി സാറ റോബിൻ. കെയർ ആൻഡ് കൺസേൺ ഫോർ ആനിമൽസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് സാറ. അരിക്കൊമ്പന്റെ പേരിൽ പണം പിരിച്ചു എന്ന ആരോപണമാണ് സാറയ്‌ക്കെതിരെ ശ്രീജിത്ത് ഉയർത്തിയത്. അഭിഭാഷന്റെ പരാതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സാറ റോബിൻ, സിറാജ് ലാൽ എന്നിവർക്കെതിരയൊണ് ശ്രീജിത്ത് പരാതി നൽകിയത്. അരിക്കൊമ്പന്റെ പേരിൽ പണം സമാഹരിച്ചിട്ടില്ലെന്നും വാർത്ത പൂർണമായും തെറ്റാണെന്നും സാറ മാധ്യമങ്ങളോട് പറഞ്ഞു. […]

Kerala

അരിക്കൊമ്പൻ കുമളിക്ക് അടുത്തെത്തി മടങ്ങി, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

കുമളി: ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പൻ, കുമളിക്ക് സമീപം വരെ എത്തിയതായി റിപ്പോർട്ട്. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം നിലവിൽ ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്കു മടങ്ങിയെന്നാണ് വിവരം. അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു. ഇന്നലെയാണ് അരിക്കൊമ്പൻ കുമിളിക്കു സമീപം എത്തിയതെന്നാണ് ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വച്ച് വനംവകുപ്പ് അറിയിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട […]

Kerala National

മേഘങ്ങള്‍മൂലം റേഡിയോകോളര്‍ പ്രവര്‍ത്തിക്കുന്നില്ല; അരിക്കൊമ്പൻ മേഘമലയിലെ ജനവാസ കേന്ദ്രത്തിൽ

കുമളി ∙ ചിന്നക്കനാലിൽ പ്രദേശവാസികളെ വിറപ്പിച്ച അരിക്കൊമ്പന്‍ എന്ന കാട്ടാന ഇന്നലെ രാത്രിയും ജനവാസമേഖലയിലിറങ്ങി. തമിഴ്നാട്ടിലെ മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേയ്ക്ക് തുരത്തി. മഴമേഘങ്ങള്‍മൂലം റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മേഘമലയിൽ തേയിലത്തോട്ടത്തിൽനിന്നു കാട്ടിലേക്ക് അരിക്കൊമ്പൻ നടന്നു പോകുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. അരിക്കൊമ്പനെ പേടിച്ചു കഴിയുകയാണു തമിഴ്നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള സ്ഥലമാണു […]

error: Protected Content !!